Currency

യോഗയില്‍ സൗദി വനിതക്ക് പത്മശ്രീ: നൗഫ് മര്‍വായിക്ക് അംഗീകാരം

സ്വന്തം ലേഖകന്‍Saturday, January 27, 2018 7:02 pm

ന്യൂഡല്‍ഹി: യോഗയുടെ മാഹാത്മ്യം അറേബ്യയിലെത്തിച്ച നൗഫ് മുഹമ്മദ് അല്‍ മര്‍വായി എന്ന സൗദി വനിതക്ക് ഇന്ത്യന്‍ പരമോന്നത ബഹുമതി കളിലൊന്നായ പത്മശ്രീ അവാര്‍ഡ്. അറബ് യോഗ ഫൗണ്ടേഷന്‍ സ്ഥാപകയും ആയുര്‍വേദത്തിന്റെ പ്രചാരകയുമാണ് ജിദ്ദ സ്വദേശിയായ നൗഫ്. ഇതാദ്യമായാണ് ഒരു സൗദി പൗരന് പത്മ പുരസ്‌കാരം ലഭിക്കുന്നത്.

ഗള്‍ഫിലെ ആദ്യത്തെ സര്‍ട്ടിഫൈഡ് യോഗ ഇന്‍സ്ട്രക്ടറാണ് 38 കാരിയായ നൗഫ്. സൗദി അറേബയിലെ യോഗ വിപ്ലവത്തിന്റെ പതാകവാഹകയായി അറിയപ്പെടുന്ന നൗഫിന് ഇന്ത്യയുമായി അടുത്ത ബന്ധമാണുള്ളത്. 2009 ല്‍ സജീവമായി യോഗ പഠിപ്പിക്കുന്ന അവര്‍ 3,000 ലേറെ സ്വദേശികളെ അഭ്യസിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 19 വര്‍ഷമായി യോഗയും നാചുറോപ്പതിയും ചെയ്യുന്നുണ്ട്.

യോഗയുടെയും ആയുര്‍വേദത്തിന്റെയും ഉള്ളറിവുകള്‍ തേടി ഇന്ത്യയിലെങ്ങും അവര്‍ പലതവണ സഞ്ചരിച്ചിട്ടുണ്ട്. നിരവധി തവണ കേരളത്തിലുമെത്തി. അറബ് മാര്‍ഷല്‍ ആര്‍ട്‌സ് ഫെഡറേഷന്‍ സ്ഥാപകന്‍ മുഹമ്മദ് അല്‍ മര്‍വായിയുടെ മകളാണ് നൗഫ്. നൗഫിന്റെ പുരസ്‌കാര ലബ്ധി പുറത്തുവന്നതോടെ ഇന്ത്യന്‍ സമൂഹം അവര്‍ക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തി. വെള്ളിയാഴ്ച രാവിലെ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായിരുന്നു അവര്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x