നോണ്‍ റസിഡന്റ് എക്‌സ്‌റ്റേണല്‍ റൂപ്പീ അക്കൗണ്ട് അഥവാ എന്‍ആര്‍ഇ അക്കൗണ്ട് പ്രവാസികളായ ഇന്ത്യൻ പൗരൻമാർക്ക് തുടങ്ങാവുന സേവിംഗ്സ്, സ്ഥിര നിക്ഷേപമാണ്. ഇന്ത്യൻ രൂപയിൽ നിലനിർത്തുന്ന അക്കൗണ്ടിൽ വിദേശ രാജ്യത്ത് നിന്ന് അംഗീകൃത കറൻസികളിൽ പണം അയക്കാം.
നോണ്‍ റസിഡന്റ് എക്‌സ്‌റ്റേണല്‍ റൂപ്പീ അക്കൗണ്ട് അഥവാ എന്‍ആര്‍ഇ അക്കൗണ്ട് പ്രവാസികളായ ഇന്ത്യൻ പൗരൻമാർക്ക് തുടങ്ങാവുന സേവിംഗ്സ്, സ്ഥിര നിക്ഷേപമാണ്. ഇന്ത്യൻ രൂപയിൽ നിലനിർത്തുന്ന അക്കൗണ്ടിൽ വിദേശ രാജ്യത്ത് നിന്ന് അംഗീകൃത കറൻസികളിൽ പണം അയക്കാം.
നോണ്‍ റസിഡന്റ് ഓര്‍ഡിനറി റൂപ്പീ അക്കൗണ്ടും (എന്‍.ആര്‍.ഒ. അക്കൗണ്ട്) എന്‍ ആര്‍ ഇ അക്കൗണ്ടും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. മറ്റൊരു വിദേശ ഇന്ത്യകാരനുമായി ചേർന്ന് എൻആർഇ അക്കൗണ്ട് ആരംഭികാം. എന്നാൽ ഇന്ത്യയിൽ താമസക്കാരൻ ആയ ആളുമായി ചേർന്ന് എൻആർഇ അക്കൗണ്ട് സാധിക്കില്ല. അതേസമയം എൻആർഒ അക്കൗണ്ട് ഇന്ത്യയിൽ താമസിക്കുന്നവരുമായി ചേർന്നു തുടങ്ങാവുന്നതാണ്.
എന്‍ ആര്‍ ഇ അക്കൗണ്ടിനെ സംബന്ധിച്ച് പ്രവാസികൾ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍
- കണക്കുകള്‍ തിട്ടപ്പെടുത്തുക ഇന്ത്യന്‍ രൂപയിലായിരിക്കും
- അകൗണ്ടിലെ പണം സ്വന്തം സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനു വിലക്കോ നിയന്ത്രണമോ ഇല്ല
- അക്കൗണ്ടിലെ തുകയ്ക്കും അതിനുള്ള പലിശയ്ക്കും ഇന്‍കം ടാക്‌സും വെല്‍ത്ത് ടാക്‌സും അടയ്‌ക്കേണ്ട
- മിക്ക ബാങ്കുകളും രണ്ടാഴ്ച വരെയുള്ള ചെറിയ കാലയളവുകളിലേയ്ക്ക് 50,000 രൂപ വരെ ഓവര്‍ഡ്രോയിങ് അനുവദിക്കും. അതായത് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അക്കൗണ്ടിലുള്ളതിനെക്കാള്‍ 50,000 രൂപവരെ കൂടുതലായി ഉപയോഗിക്കാനാകും. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ തുക തിരികെയടച്ചിരിക്കണം.
- സേവിംങ്സ് പലിശനിരക്കുകൾ ബാങ്കുകൾക്ക് തീരുമാനിക്കാവുന്നതാണ്.
- ഒരു വര്‍ഷത്തിനു മേല്‍ കാലാവധിയുള്ള (ടേം ഡിപ്പോസിറ്റ്) അക്കൗണ്ടുകളുടെ പലിശനിരക്കും ബാങ്കുകള്‍ക്കു തീരുമാനിക്കാം.
- അക്കൗണ്ട് പേയീ ചെക്ക്, ഡി.ഡി., ബാങ്കേഴ്‌സ് ചെക്ക്, എഫ്.ഡി.ഐ. നിക്ഷേപങ്ങള്‍ വിറ്റുകിട്ടുന്ന ലാഭം, ഗവണ്‍മെന്റ് സെക്യൂരിറ്റികളുടെ പലിശ, മ്യൂച്വല്‍ ഫണ്ട് ഡിവിഡന്‍ഡുകള്‍ എന്നിവ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാനാകും.
- തദ്ദേശീയ വിനിമയങ്ങള്‍, മറ്റ് എന്‍.ആര്‍.ഇ./എഫ്.സി.എന്‍.ആര്‍. അക്കൗണ്ടുകളിലേക്കുള്ള ട്രാന്‍സ്ഫറുകള്‍, വിദേശത്തേക്കുള്ള പണമടയ്ക്കലുകള്‍, ഇന്ത്യന്‍ കമ്പനികളുടെ ഷെയര്‍/ സെക്യൂരിറ്റി/ കൊമേഴ്‌സ്യല്‍ പേപ്പര്‍ തുടങ്ങിയ വിനിമയ രീതികൾ അവലംബിക്കാവുന്നതാണ്.
- അക്കൗണ്ടിലെ പണം ജാമ്യമായി കണക്കാക്കി വായ്പകള്‍ ലഭിക്കും
- പവര്‍ ഓഫ് അറ്റോണി വഴി നാട്ടിലുള്ളവര്‍ക്ക് അക്കൗണ്ട് ഉടമയ്ക്ക് പണക്കൈമാറ്റം നടത്താം
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.