യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് കാറിൽ ഒറ്റയാള്‍ യാത്രനടത്തി റെക്കോർഡ് നേട്ടത്തിന് ഉടമയായിരിക്കുകയാണ് ഭാരുലത കംബ്ലെ. 32000 കിലോമീറ്ററുകളാണു അവർ യാത്രയുടെ ഭാഗമായി താണ്ടിയത്. ഇതില്‍ തന്നെ 2792 കിലോമീറ്റർ ആർട്ടിക് സർക്കിളിൽ കൂടിയായിരുന്നു യാത്ര.
യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് കാറിൽ ഒറ്റയാള്‍ യാത്രനടത്തി റെക്കോർഡ് നേട്ടത്തിന് ഉടമയായിരിക്കുകയാണ് ഭാരുലത കംബ്ലെ. 32000 കിലോമീറ്ററുകളാണു അവർ യാത്രയുടെ ഭാഗമായി താണ്ടിയത്. ഇതില്‍ തന്നെ 2792 കിലോമീറ്റർ ആർട്ടിക് സർക്കിളിൽ കൂടിയായിരുന്നു യാത്ര. സമുദ്രനിരപ്പില്‍ നിന്ന് 3,700 കിലോമീറ്റര്‍ ഉയരത്തിലേക്ക് സഞ്ചരിച്ചു കൊണ്ടായിരുന്നു മലനിരകളിലൂടെ കാർ ഓടിച്ചത്.
ഭൂഖണ്ഡത്തിനു പുറത്തേക്ക് കാറില്‍ ഒറ്റയ്ക്ക് സഞ്ചരിച്ച ആദ്യ വനിത എന്ന ലോക റെക്കോഡാണ് 42കാരിയായ അവർ സ്വന്തമാക്കിയിരിക്കുന്നത്. 32 രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. 57 ദിവസമെടുത്തു യാത്രയ്ക്ക്. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും പൗരത്വമുള്ള ഭാരുലത ഗുജറാത്തിലെ നവ്സാരി ജില്ലയിലാണ് ജനിച്ചത്.
ഇതിനു മുന്‍പ് തെക്കേ ഇംഗ്ലണ്ടില്‍ നിന്നു 1,740 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു 18 മണിക്കൂറിനുള്ളില്‍ സ്കോട്ട്ലന്‍ഡില്‍ എത്തി റെക്കോഡിട്ടിട്ടുണ്ട് ഭാരുലത. ഗര്‍ഭിണിയായിരിക്കെ അയിരുന്നു അവർ ഈ സാഹസിക യാത്ര നടത്തിയിരുന്നത്. ആ ധൈര്യമാണ് മറ്റൊരു വലിയൊരു ലക്ഷ്യം കൂടി സ്വന്തമാക്കാൻ തനിക്ക് പ്രചോദനമായതെന്ന് അവർ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.