വിദേശത്തു കഴിയുന്ന ഇന്ത്യക്കാർക്കു വോട്ടർമാരായി രെജിസ്റ്റർ ചെയ്യുന്നതിനായി ഏർപ്പെടുത്തിയ ഓൺലൈൻ സൗകര്യം ഉപയോഗപ്പെടുത്തിയത് 24000ത്തിലേറെ പേർ മാത്രം. വിദേശത്തു കഴിയുന്നവർക്കു നാട്ടിലെ വോട്ടവകാശം വിനിയോഗിക്കുന്നതിനായി ഇലക്ഷൻ കമ്മീഷൻ അവതരിപ്പിച്ച വെബ്സൈറ്റിൽ രെജിസ്റ്റർ ചെയ്തവരിൽ 98 ശതമാനവും മലയാളികൾ ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
നിലവിൽ രാജ്യത്ത് വോട്ടവകാശമുള്ള എത്രപേർ വിദേശത്തു കഴിയുന്നുണ്ടെന്ന കാര്യത്തിൽ കൃത്യമായി കണക്ക് ലഭ്യമല്ല. ഇവരിൽ 24,348 പേർ മാത്രമാണ് ഇലക്ഷൻ കമ്മീഷൺ അവതരിപ്പിച്ച വെബ്സൈറ്റിൽ രെജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 23,556 പേർ കേരളത്തിൽ നിന്നുള്ളവരാണെങ്കിൽ 364 പേർ പഞ്ചാബിൽ നിന്നും 14 പേർ ഗുജറാത്തിൽ നിന്നുമാണ്.
പണചെലവും സമയനഷ്ടവും മുൻനിർത്തി സാധാരണഗതിയിൽ വോട്ട് രേഖപ്പെടുത്താൻ മാത്രമായി വിദേശ ഇന്ത്യക്കാർ നാട്ടിൽ വരാൻ താല്പര്യപ്പെടാറില്ല. ഈ സാഹചര്യത്തിൽ പ്രവാസികൾക്കു വോട്ടവകാശം വിനിയോഗിക്കാൻ കഴിയുന്ന വിധം പ്രോക്സി വോട്ടിംഗ് അനുവദിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നതിനിടയിലാണു ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.