ഓക്‌സ്‌ഫേഡ് ഗ്ലോബല്‍ ലാംഗ്വേജസ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഹിന്ദി ഡിക്ഷണറി ഓൺലൈനിൽ ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഭാഗമാകുന്ന ഒമ്പതാമത്തെ ഭാഷയാണ് ഹിന്ദി.
ഓക്സ്ഫോർഡ്: ഓൺലൈൻ ഹിന്ദി ഡിക്ഷ്ണറിയുമായി ഓക്സ്ഫോർഡ് സർവകലാശാല. ഓക്‌സ്‌ഫേഡ് ഗ്ലോബല്‍ ലാംഗ്വേജസ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഹിന്ദി ഡിക്ഷണറി ഓൺലൈനിൽ ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഭാഗമാകുന്ന ഒമ്പതാമത്തെ ഭാഷയാണ് ഹിന്ദി. ഓണ്‍ലൈനില്‍ ഹിന്ദി – ഹിന്ദി ഡിക്ഷനറിയാണ് വികസിപ്പിച്ചെടുക്കുന്നതെന്ന് ഓക്‌സ്‌ഫേഡ് യൂണിവേഴ്‌സിറ്റി പ്രസ് അറിയിച്ചു.
റാഞ്ചി യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. പൂനം നിഗം സഹായ് ആയിരിക്കും ഇതിന് ചുമതല വഹിക്കുക. ലോകത്തിലെ നൂറോളം ഭാഷകളുടെ ഡിക്ഷനറികളും, നിഘണ്ടവും തയാറാക്കുന്ന ബൃഹദ് പദ്ധതിയാണ് ഓക്‌സഫേഡ് ഗ്ലോബല്‍ ലാംഗ്വേജസ് പ്രോഗ്രാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.