മലേഷ്യയിൽ സെപ്തംബർ ഒന്ന് മുതൽ പാസ്പോർട്ടുകൾ ഓൺലൈനായി പുതുക്കാൻ സാധിക്കുമെന്നു ഇമിഗ്രേഷൻ ഡിപ്പാർട്ടുമെന്റ് അറിയിച്ചു. നിലവിൽ നാലു സംസ്ഥാനങ്ങളീലും രണ്ട് അർബൻ ട്രാൻസ്ഫോർമേഷൻ സെന്ററുകളിലുമാണു ഇതിനുള്ള സൗകര്യം ഏർപ്പെടുത്തുന്നത്
കോലാലമ്പൂർ: മലേഷ്യയിൽ സെപ്തംബർ ഒന്ന് മുതൽ പാസ്പോർട്ടുകൾ ഓൺലൈനായി പുതുക്കാൻ സാധിക്കുമെന്നു ഇമിഗ്രേഷൻ ഡിപ്പാർട്ടുമെന്റ് അറിയിച്ചു. നിലവിൽ നാലു സംസ്ഥാനങ്ങളീലും രണ്ട് അർബൻ ട്രാൻസ്ഫോർമേഷൻ സെന്ററുകളിലുമാണു ഇതിനുള്ള സൗകര്യം ഏർപ്പെടുത്തുന്നത്.
എവിടെ നിന്നും പാസ്പോർട്ട് പുതുക്കനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണു. ഇരുപത്തിനാല് മണിക്കൂറും ഈ സൗകര്യം ലഭ്യമാണു. അപേക്ഷ സമർപ്പിക്കുന്ന വേളയിൽ തന്നെ പാസ്പോർട്ട് ഇഷ്യു ചെയ്യുന്ന സെന്റർ ഏതെന്ന് തെരെഞ്ഞെടുക്കണം. പിന്നീടു ഇവിടെ നിന്നുമാണു രേഖകൾ കൈപ്പറ്റേണ്ടത്.
പഹാങ്ക്, സാരവാക്, പെനങ്, പുത്രുജയ എന്നീ സംസ്ഥാനങ്ങളിലെ ഇമിഗ്രേഷൻ ഓഫീസുകളിലും കോലാലമ്പൂറിലെ പുഡു സെന്റ്രൽ, ജോഹോറിലെ ഗലേറിയയിലുമാണു പാസ്പോർട്ടുകൾ ഓൺലൈനായി പുതുക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നതെന്നു അധികൃതർ അറിയിച്ചു. വൈകാതെ ഈ സൗകര്യം രാജ്യത്തുടന്നീളം വ്യാപിപ്പിക്കാനാണു പദ്ധതി.
ഇമിഗ്രേഷൻ ഓഫീസുകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കുവാൻ കൂടിയാണു ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് ഡയറക്റ്റർ ജനറലായ ദാതുക് സെരി മുസ്തഫർ അലി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.