Currency

പ്രവാസി ഭാരതീയ കേന്ദ്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻSunday, October 2, 2016 12:30 pm

ന്യൂഡൽഹി: പ്രവാസികൾക്കായി ഡൽഹിയിൽ നിർമിച്ചിരിക്കുന്ന പ്രവാസി ഭാരതീയ കേന്ദ്രത്തിന്റെ (പിബികെ) ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഡല്‍ഹി ചാണക്യപുരിയില്‍ ജീസസ് ആന്‍ഡ് മേരി കോളജിനു സമീപം രണ്ടര ഏക്കര്‍ വരുന്ന സ്ഥലത്താണു 90 കോടി രൂപയോളം മുതൽ മുടക്കിൽ പ്രവാസി ഭാരതീയ കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അധ്യക്ഷത വഹിച്ചു. ജനുവരി ഏഴു മുതല്‍ ബംഗളൂരുവില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിനു മുന്നോടിയായിട്ടാണു പ്രവസി ഭാരതീയ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്.

ഗസ്റ്റ് റൂമുകള്‍, ബിസിനസ് സെന്റര്‍, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഗവേഷണ കേന്ദ്രം, എക്സിബിഷന്‍ ഹാളുകള്‍, റസ്റ്റോറന്റുകള്‍ എന്നീ സൗകര്യങ്ങളുള്ള പ്രവാസി കേന്ദ്രം വിദേശങ്ങളിലുള്ള 2.7 കോടിയിലേറെ വരുന്ന പ്രവാസി സമൂഹത്തിന്റെ ഇന്ത്യയിലെ കേന്ദ്രീകൃത കാര്യാലയമായാണു പ്രവർത്തിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x