ഐടി@സ്കൂള്‍ പ്രോജക്ട് സംസ്ഥാനത്തെ എല്ലാ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകളിലും ബി.എസ്.എന്‍,എല്ലുമായി ചേര്‍ന്ന് വൈഫൈ സൗകര്യമുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നു.
തിരുവനന്തപുരം: ഐടി@സ്കൂള്‍ പ്രോജക്ട് സംസ്ഥാനത്തെ എല്ലാ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകളിലും ബി.എസ്.എന്‍,എല്ലുമായി ചേര്‍ന്ന് വൈഫൈ സൗകര്യമുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നു. പതിനായിരത്തോളം സര്‍ക്കാര്‍ എയ്ഡഡ് പ്രൈമറി സ്കൂളുകളില്‍ നവംബര്‍ 1 മുതല്‍ 2 എം.ബി.പി.എസ് വേഗതയുള്ള ഡേറ്റാ പരിധിയില്ലാത്ത ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമായിത്തുടങ്ങും. ഡേറ്റാ ഉപയോഗം കൂടിയാലും വേഗത കുറയാത്ത പ്രത്യേക സ്കീം ആണിത് .
സംസ്ഥാനത്തെ 8 മുതല്‍ 12 വരെ ക്ലാസുകള്‍ നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഹൈടെക്കാക്കുന്നതിന്റെ തുടര്‍ച്ചയായി പ്രൈമറി തലത്തിലും ഐ.ടി പശ്ചാത്തല സൗകര്യമൊരുക്കുന്നതിന്റെ തുടക്കമാണ് ഇതെന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു. സ്കൂളില്‍ ലഭ്യമാക്കുന്ന ഇന്റര്‍നെറ്റ് സൗകര്യം അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കും ഭരണപരമായ ആവശ്യങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
2007 മുതല്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി 5000േത്താളം ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന് ഐടി@സ്കൂള്‍ നല്കി വരുന്നു. പ്രൈമറി തലത്തില്‍കൂടി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതോടെ ഒന്ന് മുതല്‍ 12 വരെയുള്ള മുഴുവന്‍ സ്കൂളുകളും ഉള്‍പ്പെടുത്തി ഏകദേശം 15,000േത്താളം കണക്ഷനുകളുമായി രാജ്യത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ വിദ്യാഭ്യാസ ബ്രോഡ്ബാന്‍ഡ് ശൃംഖലയായി ഇത് മാറും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Reading your blog is pure pleasure for me, it deserves to go
viral, you need some initial traffic only. If you want
to know how to get it search for: blackhatworren’s strategies
I see interesting content here. Your website can go viral easily, you
need some initial traffic only. How to get it? Search
for: ricusso’s methods massive traffic