Currency

സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്

സ്വന്തം ലേഖകന്‍Tuesday, December 20, 2016 12:39 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. ഡീസല്‍ വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധന വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്നും ഒമ്പത് ആക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. ഇതുസംബന്ധിച്ച് ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി ഇന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

ടിക്കറ്റ് നിരക്ക് ഉടന്‍ വര്‍ധിപ്പിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. വെള്ളിയാഴ്ച്ചയാണ് ഇന്ധനവില വര്‍ധന നിലവില്‍ വന്നത്. പെട്രോളിന് 2.21 രൂപയും ഡീസലിന് 1.79 രൂപയുമാണ് വര്‍ധിപ്പിച്ചിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്”

  1. Heya i’m for the first time here. I came across this board and I find It really useful & it
    helped me out a lot. I am hoping to offer one thing back and aid others like you aided me.

  2. I will immediately snatch your rss feed as I can’t in finding your email subscription hyperlink
    or e-newsletter service. Do you’ve any? Kindly let me understand in order that I
    could subscribe. Thanks.

Comments are closed.

Top
x