Currency

കറന്‍സി ക്ഷാമം; ബാങ്ക് വായ്പകള്‍ ഓണ്‍ലൈന്‍ വഴി

സ്വന്തം ലേഖകൻWednesday, December 7, 2016 8:20 am

ന്യൂഡൽഹി: കറൻസി ക്ഷാമം ഇതുവരെയും പരിഹരിക്കാനാകാത്ത സാഹചര്യത്തിൽ ആവശ്യക്കാർക്ക് വായ്പകൾ ഓൺലൈൻ വഴി ലഭ്യമാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ബാങ്കുകൾക്ക് നിർദേശം നൽകി. കാര്‍ഷിക, ഭവനവായ്പകള്‍ ഇത്തരത്തിൽ ലഭ്യമാക്കാനാണ് നിർദേശം. ഒരു ലക്ഷം രൂപ വായ്പ എടുത്താല്‍ പതിനായിരം രൂപ മാത്രം കറന്‍സിയായി നൽകി ബാക്കി തുക അക്കൗണ്ടിൽ ക്രെഡിറ്റ് ആകുകയായിരിക്കും ചെയ്യുക.

നേരത്തെ എല്ലാവിധ വായ്പകളും നിര്‍ത്തിവയ്ക്കാന്‍ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരുന്നു.  സ്വര്‍ണ പ്പണയത്തില്‍മേലുള്ള കാര്‍ഷികവായ്പയും ഇത്തരത്തിൽ ലഭ്യമാക്കാനാണ് നിർദേശം. എന്നാൽ ഈ രീതി വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു സഹായകരമാകുമെങ്കിലും അക്കൗണ്ടില്‍നിന്നു പണം പിന്‍വലിക്കാനുള്ള പരിധി നിലനില്‍ക്കുന്നത് മൂലം സാധാരണക്കാര്‍ക്കു പെട്ടെന്ന് ഉപകാരപ്പെടില്ല. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x