
മുംബൈ: റിസര്‍വ് ബാങ്ക് പുതിയ 20 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കുന്നു. നോട്ടുകള്‍ ഉടന്‍ വിപണിയിലെത്തും. 2005ല്‍ പുറത്തിറക്കിയ മഹാത്മഗാന്ധി സീരീസ് നോട്ടുകള്‍ക്കു പകരമായുള്ള നോട്ടുകളാണ് പുതുതായി വിപണിയിലെത്തിക്കുന്നത്.
Nomination online for 12th Garshom International Awards click here
നിലവിലുള്ള 20 രൂപ നോട്ടുകള്‍ക്കു സമാനമായ നോട്ടുകളാണ് ആര്‍ബിഐ പുറത്തിറക്കുന്നത്. നോട്ടിന്റെ നമ്പര്‍ പാനലില്‍ ആര്‍ബിഐ ഗവര്‍ണറുടെ ഒപ്പിനൊപ്പം ഇംഗ്ലീഷില്‍ എസ് എന്ന അക്ഷരംകൂടി ഉള്‍പ്പെടുത്തിയാണ് പുതിയ നോട്ടുകള്‍ അച്ചടിക്കുന്നതെന്നാണു സൂചന.
കഴിഞ്ഞ വര്‍ഷം നവംബറില്‍ വിപണിയിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയിരുന്നു. തുടര്‍ന്ന് ആര്‍ബിഐ പുതിയ 500, 2000 രൂപ നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.