Currency

5000 രൂപയ്ക്ക് മുകളില്‍ നിക്ഷേപത്തിനുള്ള നിയന്ത്രണം റിസര്‍വ് ബാങ്ക് പിന്‍വലിച്ചു

സ്വന്തം ലേഖകന്‍Wednesday, December 21, 2016 3:17 pm

ന്യൂഡല്‍ഹി: 5000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിനുള്ള നിയന്ത്രണം റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. ഡിസംബര്‍ 19ന് പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിച്ച് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കി. കെ.വൈ.സി ഉള്ള അക്കൗണ്ടുകളില്‍ എത്ര രൂപ നിക്ഷേപിക്കുന്നതിനും വിശദീകരണം നല്‍കേണ്ട ആവശ്യമില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കെ.വൈ.സി ഇല്ലാത്തവയിലെ നിക്ഷേപത്തിന് വിശദീകരണം നല്‍കേണ്ടിവരും. ഡിസംബര്‍ 30 വരെ 5000 രൂപയില്‍ കൂടുതലുള്ള പഴയ 500, 1000 രൂപ നോട്ടുകള്‍ ഒരുതവണ മാത്രമേ ബാങ്കില്‍ നിക്ഷേപിക്കാനാകൂ എന്നായിരുന്നു ഉത്തരവ്.

ബാങ്ക് അക്കൗണ്ടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതായി കണ്ടെത്തിയതോടെയാണ് പഴയ നോട്ടുകളുടെ നിക്ഷേപത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നായിരുന്നു ധനമന്ത്രാലയം വിശദീകരിച്ചത്. ഡിസംബര്‍ 30നു ശേഷം അസാധുവാക്കിയ 500 രൂപ, 1000 രൂപ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയില്ലെന്നും അറിയിച്ചിരുന്നു. പണം റിസര്‍വ് ബാങ്ക് ശാഖകളിലേ ഇനി അടയ്ക്കാനാകൂ എന്നും 5000 രൂപയ്ക്കു മുകളില്‍ വിവിധ തവണകളായി പഴയ നോട്ടുകള്‍ നിക്ഷേപിച്ചാലും കര്‍ശന പരിശോധനകള്‍ക്കു വിധേയമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

അയ്യായിരം രൂപയിലധികമുള്ള പഴയ നോട്ടുകള്‍ നിക്ഷേപിക്കാനെത്തുന്നവര്‍ ഇതു വരെ പണം നിക്ഷേപിക്കാതിരുന്നതിനുള്ള കാരണം ബാങ്ക് ഉദ്യോഗസ്ഥരോടു വ്യക്തമാക്കണമെന്നും നിക്ഷേപം സംബന്ധിച്ചു രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ നിക്ഷേപകരെ ചോദ്യം ചെയ്യുമെന്നുമെല്ലാം പുതിയ വ്യവസ്ഥയിലുണ്ടായിരുന്നു. ഇതു സംബന്ധിച്ചുള്ള നിക്ഷേപകരുടെ വിശദീകരണം റിക്കാര്‍ഡ് ചെയ്യുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമാണെങ്കില്‍ മാത്രമേ ബാങ്കില്‍ പണം സ്വീകരിക്കൂ എന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നു. വിശദീകരണത്തില്‍ സംശയം തോന്നിയാല്‍ തുടര്‍ന്നു വിശദമായ പരിശോധനകള്‍ക്കു വിധേയമാക്കാമെന്നും ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലുണ്ടായിരുന്നു. ഇത്തരം നിയന്ത്രണങ്ങളാണ് വ്യാപക എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

4 thoughts on “5000 രൂപയ്ക്ക് മുകളില്‍ നിക്ഷേപത്തിനുള്ള നിയന്ത്രണം റിസര്‍വ് ബാങ്ക് പിന്‍വലിച്ചു”

  1. Why viewers still use to read news papers when in this technological world the
    whole thing is presented on web?

  2. In fact when someone doesn’t be aware of afterward its up to other
    users that they will help, so here it takes place.

  3. Milagro says:

    Hi there! I know this is kinda off topic but I’d figured I’d ask.
    Would you be interested in exchanging links or maybe guest writing a blog post or vice-versa?
    My blog covers a lot of the same subjects as yours and I believe we could greatly benefit
    from each other. If you are interested feel free to send me an e-mail.

    I look forward to hearing from you! Awesome blog
    by the way!

  4. Irving says:

    Wow that was strange. I just wrote an incredibly long comment but after I clicked submit my comment
    didn’t show up. Grrrr… well I’m not writing all that over again. Anyway, just wanted to say superb blog!

Comments are closed.

Top
x