
കൊച്ചി: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സമയക്രമത്തല്‍ ഇളവ്. 12 മണിക്കൂര്‍ മുന്‍പ് നാട്ടിലെ വിമാനത്താവളത്തില്‍ വിവരം അറിയിച്ചാല്‍ മതി. 48 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ അറിയിക്കണമെന്ന സര്‍ക്കുലര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍ ഹൈക്കോടതി അംഗീകരിച്ചു. മരിച്ചവരെ മാന്യമായി സംസ്കരിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്നും കോടതി വ്യക്തമാക്കി. കരിപ്പൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ സര്‍ക്കുലര്‍ ചോദ്യം ചെയ്ത് സമര്‍പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
Nomination online for 12th Garshom International Awards click here
വിവാദ സര്‍ക്കുലറിനെ തുടര്‍ന്നാണു പ്രതിസന്ധി ഉടലെടുത്തത്. അതോടെ ഷാര്‍ജയില്‍നിന്നു മൃതദേഹം അയയ്ക്കുന്നത് നിലച്ചിരുന്നു. വിമാനത്താവളത്തില്‍ മൃതദേഹം എത്തിക്കുന്നതിന് രണ്ടുദിവസം മുമ്പ് മരണസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നാണ് കരിപ്പൂരിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍.
എംബാമിങ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള എന്‍.ഒ.സി), റദ്ദാക്കിയ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ 48 മണിക്കൂര്‍ മുമ്പ് സമര്‍പ്പിക്കണമെന്നായിരുന്നു സര്‍ക്കുലര്‍. ഇവ ഇ-മെയിലായോ ആരുടെയെങ്കിലും കൈവശമോ വിമാനത്താവളത്തിലെ ഹെല്‍ത്ത് കൗണ്ടറില്‍ എത്തിച്ച് മുന്‍കൂര്‍ അനുമതി വാങ്ങണം. മൃതദേഹം കൊണ്ടുവരുമ്പോഴും ഈസര്ട്ടിഫിക്കറ്റുകള് കൂടെയുള്ളവര്‍ ഹാജരാക്കണമെന്നുമായിരുന്നു നിര്‍ദേശം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.