
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഡല്‍ഹി മെട്രോയില്‍ നിയന്ത്രണമേര്‍പ്പെടുത്തി. റിപ്പബ്ലിക് ദിനത്തില്‍ മെട്രോ സര്‍വീസുകള്‍ ഭാഗികമായി മുടങ്ങും. ഹൂഡ സിറ്റി സെന്റര്‍സമയ്പുര്‍ ബാദ്‌ലി, നോയ്ഡ സിറ്റി സെന്റര്‍ദ്വാരക സെക്ടര്‍ 21, യമുന ബാങ്ക്‌വൈശാലി, കശ്മീരിഗേറ്റ്എസ്‌കോര്‍ട്ട് മുജേസര്‍ എന്നീ പാതകളിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ബീറ്റിങ് ദി റിട്രീറ്റ് നടക്കുന്ന ദിവസവും മെട്രോയില്‍ നിയന്ത്രണമുണ്ടാവും. ഹുഡ സിറ്റി സെന്റര്‍സമയ്പുര്‍ ബാദ്‌ലി റൂട്ടിലെ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ഉദ്യോഗ് ഭവന്‍ സ്റ്റേഷനുകള്‍ ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകിട്ട് ആറര വരെ നിയന്ത്രണത്തിന്റെ ഭാഗമായി അടച്ചിടും. അതേസമയം, കശ്മീരിഗേറ്റ്എസ്‌കോര്‍ട്ട് മുജേസര്‍ റൂട്ടിലെ മെട്രോ യാത്രക്കാര്‍ക്കുള്ള ഇന്റര്‍ചേഞ്ച് സൗകര്യത്തിനു തടസമുണ്ടാവില്ല.
റിപ്പബ്ലിക് ദിനത്തിന്റെ തലേദിവസം രാവിലെ ആറു മുതല്‍ അടച്ചിടുന്ന മെട്രോ സ്റ്റേഷനുകളിലെ പാര്‍ക്കിങ് കേന്ദ്രങ്ങളെല്ലാം റിപ്പബ്ലിക് ദിനത്തില്‍ ഉച്ചയ്ക്കു രണ്ടുമണിക്കുശേഷമേ തുറന്നുകൊടുക്കൂ. എല്ലാ തീരുമാനങ്ങളും സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായിട്ടാണെന്നും ഡി.എം.ആര്‍.സി. വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.