Currency

പുതിയ 500 രൂപ നോട്ടുകൾ ആദ്യഘട്ടത്തിൽ എ.ടി.എമുകൾ വഴിമാത്രം

സ്വന്തം ലേഖകൻMonday, November 21, 2016 6:37 pm

സംസ്ഥാനത്ത് പുതിയ 500 രൂപ നോട്ടുകൾ ആദ്യ ഘട്ടത്തിൽ എ.ടി.എമുകൾ വഴി വിതരണം ചെയ്താൽ മതിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശം നൽകി.

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ 500 രൂപ നോട്ടുകൾ ആദ്യ ഘട്ടത്തിൽ എ.ടി.എമുകൾ വഴി വിതരണം ചെയ്താൽ മതിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശം നൽകി. പുനഃക്രമീകരിച്ച എ.ടി.എം മെഷീനുകൾ വഴിയാകും ആദ്യം നോട്ടുകൾ വിതരണം നടത്തുക. പുതിയ 500 രൂപ നോട്ടുകൾ ഇപ്പോഴുള്ള എ.ടി.എമ്മുകളിൽ ഉപയോഗയോഗ്യമല്ലാത്തതിനാലാണ് എ.ടി.എമ്മുകൾ പുനഃക്രമീകരിക്കുന്നത്.

സംസ്ഥാനത്തെ വിവിധ ബാങ്ക് കൗണ്ടറുകൾ വഴി ഈ നോട്ടുകൾ നൽകേണ്ടതില്ലെന്നാണു ആർ.ബി.ഐ നിർദേശിച്ചിരിക്കുന്നത്. നിലവിൽ മിക്ക എ.ടി.എമുകളിലൂടെയും ലഭിച്ചു കൊണ്ടിരിക്കുന്നത് 2000 രൂപ നോട്ടുകൾ ആണെന്നും ഇതുമൂലം വിപണിയിൽ ചില്ലറ ക്ഷാമം നേരിടുന്നുണ്ടെന്നും കണ്ടാണ് ഈ നിർദേശം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x