
കൊച്ചി: ദുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടൈറ്റൻ ഏവിയേഷൻ മാനേജിങ് ഡയറക്ടർ ക്യാപ്റ്റൻ സക്കീർ സി. ശൈഖ് സ്വകാര്യ ജെറ്റ് വിമാനം സ്വന്തമാക്കി. ബൊംബാർഡിയർ ഗ്ലോബൽ 6000 വിമാനമാണ് പ്രവാസി മലയാളിയായ ശൈഖ് വാങ്ങിയത്.
12th Garshom International Awards online nomination Click here
51,000 അടിവരെ ഉയരത്തിലും 564 മൈൽ വേഗത്തിലും12 മണിക്കൂർവരെ തുടർച്ചയായി പറക്കാൻ കഴിയും. മൂന്നു കാബിനുകളിലായി 15 സീറ്റുണ്ട്. ഒരു മണിക്കൂർ പറക്കുന്നതിന് 5.5ലക്ഷം രൂപയോളം ചെലവുവരുന്ന ഈ വിമാനത്തിന് 387 കോടി രൂപയാണ് വില.
2004 ലാണ് ടൈറ്റൻ ഏവിയേഷൻ ദുബൈയിൽ സ്ഥാപിതമായത്. 2010 ൽ ഇന്ത്യയിൽ ബാംഗ്ലൂർ ആസ്ഥാനമായി ടൈറ്റൻ ഏവിയേഷൻ പ്രവർത്തനം ആരംഭിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.