Currency

സൗദി എയര്‍ലൈന്‍സിന്റെ ആദ്യ സര്‍വീസ് കോഴിക്കോട്ടേക്ക്

സ്വന്തം ലേഖകന്‍Friday, November 23, 2018 2:39 pm

കൊണ്ടോട്ടി: പ്രവാസികളുടെ നീണ്ട കാത്തിരിപ്പിനു വിട. സൗദി എയര്‍ലൈന്‍സിന്റെ ആദ്യ സര്‍വീസ് ഡിസംബര്‍ 5ന് ജിദ്ദയില്‍ നിന്നു കോഴിക്കോട്ടേക്ക്. ജിദ്ദയില്‍നിന്ന് പ്രാദേശിക സമയം പുലര്‍ച്ചെ 3.15ന് പുറപ്പെടുന്ന വിമാനം രാവിലെ 11.10ന് കരിപ്പൂരില്‍ എത്തും. ഉച്ചയ്ക്ക് 1.10ന് തിരിച്ചു പറക്കും. റിയാദ് കോഴിക്കോട് വിമാനത്തിന്റെ ആദ്യ സര്‍വീസ് ഡിസംബര്‍ 6ന് ആണ്. റിയാദ് സമയം പുലര്‍ച്ചെ 4.05നു പുറപ്പെടുന്ന വിമാനം രാവിലെ 10.50ന് കരിപ്പൂരിലെത്തും.

മടക്കയാത്ര ഉച്ചയ്ക്ക് 1.10ന്. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാന സര്‍വീസുകള്‍ക്ക് അനുമതി ലഭിച്ച സൗദി എയര്‍ലൈന്‍സ് കഴിഞ്ഞദിവസമാണ് സമയപ്പട്ടിക പുറത്തുവിട്ടത്. ഡിസംബര്‍ 5 മുതല്‍ 29 വരെയുള്ള ഷെഡ്യൂളുകളാണു പ്രഖ്യാപിച്ചത്. വലിയ വിമാനങ്ങളുടെ പട്ടികയിലുള്ള എയര്‍ ബസ് 330300 വിമാനം സര്‍വീസിനെത്തിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x