റിയാദിലാണ് ഭൂരിഭാഗം കൊറോണ കേസുകളും റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലായി മുപ്പത്തി ഒമ്പത് പേര്‍ക്കാണ് ഈമാസം രോഗ ലക്ഷണം കണ്ടെത്തിയത്. മൂന്ന് സ്വദേശികളും രണ്ട് വിദേശികളുമാണ് മരിച്ചത്. പത്ത് സ്വദേശികള്‍ക്കും ഇരുപത്തി ഏഴ് വിദേശികള്‍ക്കുമാണ് ഈ മാസം ഇതുവരെയായി രോഗം ബാധിച്ചത്.
റിയാദ്: സൗദിയില്‍ കൊറോണ വൈറസ് വ്യാപകമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല്‍പത്തി രണ്ട് പേരില്‍ പുതുതായി രോഗ ലക്ഷണം കണ്ടെത്തി. ഇതില്‍ അഞ്ചുപേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇടവേളക്ക് ശേഷമാണ് സൗദിയില്‍ വീണ്ടും കൊറോണ വൈറസ് വ്യാപകമാകുന്നത്.
റിയാദിലാണ് ഭൂരിഭാഗം കൊറോണ കേസുകളും റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലായി മുപ്പത്തി ഒമ്പത് പേര്‍ക്കാണ് ഈമാസം രോഗ ലക്ഷണം കണ്ടെത്തിയത്. മൂന്ന് സ്വദേശികളും രണ്ട് വിദേശികളുമാണ് മരിച്ചത്. പത്ത് സ്വദേശികള്‍ക്കും ഇരുപത്തി ഏഴ് വിദേശികള്‍ക്കുമാണ് ഈ മാസം ഇതുവരെയായി രോഗം ബാധിച്ചത്.
രണ്ടായിരത്തി പന്ത്രണ്ട് മുതലാണ് സൌദി അറേബ്യയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. ഒട്ടകങ്ങളില്‍ നിന്ന് ഇതര മാര്‍ഗങ്ങളിലൂടെയാണ് ആളുകളിലേക്ക് വൈറസ് പടരുന്നത്. ശക്തമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയവും ഡോക്ടര്‍മാരും നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.