മസ്‌കത്ത്: ഒമാനില്‍ നടത്തിയ പഠനത്തില്‍ കോവിഡിന്റെ അപൂര്‍വ വകഭേദം കണ്ടെത്തി. ഒമാനില്‍ രോഗികളില്‍ നിന്നെടുത്ത 94 സാമ്പിളുകളിലാണ് പരിശോധന നടത്തിയത്. പി323എല്‍ എന്നതാണ് കോവിഡ് വൈറസിന്റെ പൊതുവായുള്ള വകഭേദം. 94.7 ശതമാനം സാമ്പിളുകളില്‍ ഇതാണ് കണ്ടെത്തിയിട്ടുള്ളത്. രണ്ടാമതുള്ള ഡി 614 ജി സ്‌പൈക്ക് പ്രോട്ടീന്‍ മ്യൂട്ടേഷന്‍ എന്ന വകഭേദം 92.6 ശതമാനം പേരിലും കണ്ടെത്തിയിട്ടുണ്ട്. ഒമാനില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡിന് 1280 വി എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
കോവിഡ് വകഭേദങ്ങളുടെ ജനിതക ഘടന വിലയിരുത്താന്‍ നിസ്വ സര്‍വകലാശാലയും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനകളിലാണ് ഈ കണ്ടെത്തല്‍. രാജ്യത്തെ പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇതെന്ന് നിസ്വ സര്‍വകലാശാലക്ക് വേണ്ടി പഠനം നടത്തിയ നാച്വറല്‍ ആന്റ് മെഡിക്കല്‍ സയന്‍സസ് റിസര്‍ച്ച് സെന്റര്‍ സ്ഥാപകന്‍ ഡോ.അഹമ്മദ് സുലൈമാന്‍ അല്‍ ഹറാസി പറഞ്ഞു.
പ്രായം, രാജ്യം, രോഗത്തിന്റൈ തീവ്രത, രോഗബാധിതരായ തീയതി, യാത്ര ചെയ്ത സ്ഥലങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.