Currency

അമേരിക്കയില്‍ കോവിഡ് മരണം 2227; സ്ഥിതി ആശങ്കാജനകം

സ്വന്തം ലേഖകന്‍Sunday, March 29, 2020 11:19 am
covid-usa

വാഷിങ്ടണ്‍: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടും അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്നു. ആഗോളതലത്തില്‍ രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് മുന്നില്‍. രോഗബാധിതരുടെ എണ്ണം 1,23,750 ആയി ഉയര്‍ന്നു. ഇന്നലെ 247 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 2227 ആയി ഉയര്‍ന്നു. 1,18,292 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 3231 പേരാണ് രോഗത്തില്‍ നിന്ന് മുക്തി നേടിയത്.

വൈറസ് ബാധ കൂടുകയും രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടാതിരിക്കുകയും ചെയ്യുന്നതാണ് രാജ്യത്തെ സ്ഥിതി ആശങ്കാജനകമാക്കുന്നത്. രോഗം ബാധിച്ചവരില്‍ ഏറെയും ആശുപത്രികളില്‍ തന്നെയാണ്. ന്യൂയോര്‍ക്കില്‍ ഇതുവരെ 53455 പേര്‍ക്കാണ് രോഗം ബാധിച്ചത്. 883 മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 49,846 പേരും ചികിത്സയിലാണ്. ന്യൂജേഴ്സിയില്‍ ആകെ രോഗബാധിതര്‍ 11124. മരണസംഖ്യ 140 ആയി ഉയര്‍ന്നു. 10984 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. കാലിഫോണിയയില്‍ രോഗബാധിതരുടെ എണ്ണം 5659 ആയും മരണസംഖ്യ 120 ആയും ഉയര്‍ന്നു. 5518 ആളുകള്‍ ചികിത്സയിലുണ്ട്.

മിഷിഗണില്‍ രോഗബാധിതരുടെ എണ്ണം 4680 ആയി. മരണസംഖ്യ 111. വാഷിങ്ടണില്‍ രോഗബാധിതരുടെ എണ്ണം 4310 ആയി ഉയര്‍ന്നു. മരണസംഖ്യ 189. 3997 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്നുണ്ട്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x