Currency

കുവൈത്തില്‍ 45 ഇന്ത്യക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍Sunday, April 12, 2020 5:16 pm

കുവൈത്ത് സിറ്റി: ഞായറാഴ്ച 80 പേര്‍ക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിലെ കോവിഡ് കേസുകളുടെ എണ്ണം 1234 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 679 ആയി വര്‍ദ്ധിച്ചു. പുതിയ രോഗികളില്‍ 42 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 71 പേര്‍ നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്.

അതേസമയം മൂന്നു ഇന്ത്യന്‍ പ്രവാസികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടനില്‍ നിന്നു തിരിച്ചെത്തിയ കുവൈത്ത് പൗരനും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 142 പേര്‍ ഇതുവരെ രോഗവിമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവില്‍ 1091 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ഒരു കോവിഡ് മരണം മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x