Currency

എസ്ബിഐ പലിശ നിരക്ക് കുറച്ചു

സ്വന്തം ലേഖകന്‍Monday, April 3, 2017 4:44 pm

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ പലിശ നിരക്ക് കുറച്ചു. അടിസ്ഥാന പലിശ നിരക്കില്‍ 0.15 ശതമാനത്തിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ അടിസ്ഥാന നിരക്ക് 9.1 ശതമാനമായി കുറഞ്ഞു. പുതിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.

പലിശയില്‍ നിരക്ക് കുറച്ചത് ഭവനവായ്പ ഉള്‍പ്പടെയുള്ളവയില്‍ പ്രതിഫലിക്കും. ഏപ്രില്‍ ഒന്നിനാണ് എസ്ബിറ്റി അടക്കമുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകള്‍ എസ്ബിഐയില്‍ ലയിച്ചത്. ഇതോടെ എസ്ബിഐ രാജ്യഴത്ത ഏറ്റവും വലിയ ബാങ്കായി മാറുകയും ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x