Currency

കേരളത്തിലെ സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകൻWednesday, September 28, 2016 5:26 pm

പ്രവേശനം നടന്നത് സര്‍ക്കാര്‍ അനുമതിയോടെയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രവേശന നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി.

ന്യൂഡൽഹി: കേരളത്തിലെ സ്വാശ്രയ  മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. പ്രവേശനം നടന്നത് സര്‍ക്കാര്‍ അനുമതിയോടെയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രവേശന നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി. ഇത് വിദ്യാര്‍ഥികളുടെ ഭാവി കൂടി കണക്കിലെടുത്താണെന്നും സുപ്രിം കോടതി കൂട്ടിച്ചേർത്തു.

അതേസമയം സീറ്റുകള്‍ ബാക്കിയുണ്ടെങ്കില്‍ ഏകീകൃത കൗണ്‍സലിങ് വേണമെന്നും കോടതി നിർദേശിച്ചു. കൗണ്‍സിലിങ്ങുമായി ബന്ധപ്പെട്ട തീരുമാനം ഹൈക്കോടതിയായിരിക്കും എടുക്കുക. മഹാരാഷ്ട്രയില്‍ ഏകീകൃത കൗണ്‍സലിങ് നടത്താനും ജസ്റ്റിസുമാരായ എ.കെ. സിക്രി, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x