തിരുവനന്തപുരം: സംസ്ഥാനത്തെ മുന്നാക്ക (സംവരണേതര) സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ (സമുന്നതി) മുഖേന നടപ്പിലാക്കി വരുന്ന വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി 2017 ജനുവരി അഞ്ച് വരെ നീട്ടി.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ, സി.എം.എ (ഐ.സി.ഡബ്ല്യു.എ), സി.എസ്., ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം/ബിരുദാനന്തര ബിരുദം, ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്.
കോര്‍പ്പറേഷന്റെ വെബ്‌സൈറ്റിലെ ഡാറ്റാ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും www.kswcfc.org സന്ദര്‍ശിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I know this if off topic but I’m looking into starting my own blog and was curious
what all is needed to get set up? I’m assuming having
a blog like yours would cost a pretty penny?
I’m not very web smart so I’m not 100% sure. Any suggestions or advice would be greatly appreciated.
Kudos