Currency

ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

സ്വന്തം ലേഖകൻMonday, November 7, 2016 3:25 pm

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

ന്യൂഡൽഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സത്യവാങ്മൂലത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും യുഡിഎഫ് ഭരണകാലത്തെ സത്യവാങ്മൂലം കാര്യമാക്കേണ്ടെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 

അതേസമയം കേസ് 2017 ഫെബ്രുവരി 20 ലേക്ക് മാറ്റി. ഭണഘടനാ ബഞ്ചിനു കേസ് കൈമാറണമെന്ന  ദേവസ്വം ബോര്‍ഡിന്റെ ആവശ്യം കോടതി തള്ളി. ഭരണഘടനാപരമായ എന്തെങ്കിലും പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഭരണഘടനാ ബഞ്ചിനു വിടുന്ന കാര്യം അപ്പോള്‍ മാത്രം പരിഗണിക്കാമെന്നും കോടതി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x