രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനങ്ങളിൽ കേരളത്തിന് രണ്ടാം സ്ഥാനം. കേന്ദ്ര ഗ്രാമീണ മന്ത്രാലയം പുറത്തുവിട്ട ഈ സർവ്വേഫലത്തിൽ സിക്കിമിനാണ് ഒന്നാം സ്ഥാനം. ഇന്ത്യയിലെ ഏറ്റവും വൃത്തിഹീനമായ സംസ്ഥാനം ജാര്‍ഖണ്ഡാണ്
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനങ്ങളിൽ സിക്കിമിനു ഒന്നാം സ്ഥാനം. കേരളമാണ് രണ്ടാം സ്ഥാനത്ത്. കേന്ദ്ര ഗ്രാമീണ മന്ത്രാലയം പുറത്തുവിട്ട ഈ സർവ്വേഫലത്തിൽ ഇന്ത്യയിലെ ഏറ്റവും വൃത്തിഹീനമായ സംസ്ഥാനം ജാര്‍ഖണ്ഡാണ്. നാഷണൽ സാമ്പിൾ സർവ്വേയാണു സർവ്വേയ്ക്ക് നേതൃത്വം നൽകിയത്.
പൊതുസ്ഥല ശുചീകരണപ്രവർത്തനങ്ങളുടെ കാര്യത്തിലും സിക്കിം തന്നെയാണ് മുന്നിൽ നിൽക്കുന്നത്. സിക്കിമിലെ 99.9 ശതമാനം പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കപ്പെടുമ്പോൾ 97.11 ശതമാനം പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്ന ഹിമാചൽ പ്രദേശ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കേരളത്തിനാണു മൂന്നാം സ്ഥാനം (96.35 ശതമാനം).
ഏറ്റവും വൃത്തിയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ മിസോറാം, ഹിമാചല്‍പ്രദേശ്, നാഗാലാന്‍ഡ്, ഹരിയാണ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള ജില്ലകള്‍ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗും ഹിമാചല്‍പ്രദേശിലെ മണ്ഡിയും ആണ്. 2015 മെയ്-ജൂണ്‍ മാസങ്ങളിൽ നടത്തിയ സർവ്വേഫലമാണിത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.