Currency

നവംബർ 25-നകം സത്യവാങ്മൂലം നല്കാത്തവര്‍ക്ക് സാമൂഹികപെന്‍ഷന്‍ ലഭിച്ചേക്കില്ല

സ്വന്തം ലേഖകൻMonday, November 21, 2016 9:35 am

മറ്റു സാമൂഹികപെന്‍ഷനുകളോ ഇ.പി.എഫ്. പെന്‍ഷനോ വാങ്ങുന്നില്ല, ആദായനികുതി അടയ്ക്കുന്നില്ല, രണ്ട് ഏക്കറിലധികം ഭൂമി സ്വന്തമായോ കുടുംബത്തിനോ ഇല്ല എന്നീ സത്യവാങ്മൂലമാണ് നൽകേണ്ടത്.

തിരുവനന്തപുരം: നവംബർ 25-നകം സത്യവാങ്മൂലം നല്കാത്തവര്‍ക്ക് സാമൂഹികപെന്‍ഷന്‍ മുടങ്ങാൻ സാധ്യത. മറ്റു സാമൂഹികപെന്‍ഷനുകളോ ഇ.പി.എഫ്. പെന്‍ഷനോ വാങ്ങുന്നില്ല, ആദായനികുതി അടയ്ക്കുന്നില്ല, രണ്ട് ഏക്കറിലധികം ഭൂമി സ്വന്തമായോ കുടുംബത്തിനോ ഇല്ല എന്നീ സത്യവാങ്മൂലമാണ് നൽകേണ്ടത്. ആധാർ നമ്പറും, ഫോൺ നമ്പറും ഇതോടൊപ്പം ലഭ്യമാക്കണം.

പ്രാഥമിക കര്‍ഷകസംഘങ്ങള്‍, ജില്ലാ സഹകരണബാങ്കുകള്‍, മറ്റ് സഹകരണസ്ഥാപനങ്ങള്‍ എന്നിവ മുഖേന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വീടുകളില്‍ എത്തിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ബാങ്ക് അക്കൗണ്ടിലൂടെയും പോസ്റ്റല്‍ സേവിങ്സ് അക്കൗണ്ടിലൂടെയും പെന്‍ഷന്‍വാങ്ങാൻ സൗകര്യമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x