ഇനി മുതല്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ കുടുക്കാന്‍ പ്രധാന റോഡുകളിലെല്ലാം ക്യാമറ സ്ഥാപിക്കുകയാണ് സൗദി ട്രാഫിക് വിഭാഗം. മൊബൈല്‍ ഫോണ്‍ ഉപയോഗം വാഹനാപകടങ്ങള്‍ക്ക് പ്രധാന കാരണമാകുന്ന സാഹചര്യത്തിലാണ് ട്രാഫിക് വിഭാഗത്തിന്റെ പുതിയ തീരുമാനം.
റിയാദ്: സൗദി ട്രാഫിക് വിഭാഗം നിയമങ്ങള്‍ കര്‍ശനമാക്കുന്നു. ഇനി മുതല്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ കുടുക്കാന്‍ പ്രധാന റോഡുകളിലെല്ലാം ക്യാമറ സ്ഥാപിക്കുകയാണ് സൗദി ട്രാഫിക് വിഭാഗം. മൊബൈല്‍ ഫോണ്‍ ഉപയോഗം വാഹനാപകടങ്ങള്‍ക്ക് പ്രധാന കാരണമാകുന്ന സാഹചര്യത്തിലാണ് ട്രാഫിക് വിഭാഗത്തിന്റെ പുതിയ തീരുമാനം.
സാഹിര്‍ എന്ന നിരീക്ഷണ സംവിധാനത്തിന്റെ പരിഷ്കരണം അവസാന ഘട്ടത്തിലാണ്. സിഗ്നല്‍ ലംഘിക്കുന്നവരെയും അമിത വേഗത്തില്‍ വാഹനമോടിക്കുന്നവരെയും കണ്ടെത്താനായിരുന്നു ഇത്രയും നാള് ക്യാമറ സംവിധാനം ഉപയോഗിച്ചിരുന്നത്. പുതിയ പരിഷ്കരണം ഉടന്‍ നടപ്പിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്ത് വാഹനാപകട നിരക്ക് വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണം അമിത വേഗതയും മൊബൈല്‍ ഉപയോഗവുമാണ്. ഈ സാഹചര്യത്തിലാണ് നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനോടൊപ്പം ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.