Currency

പ്രവാസി വോട്ടിൽ തീരുമാനം വൈകുന്നു; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ അന്ത്യശാസനം

സ്വന്തം ലേഖകൻFriday, July 14, 2017 3:02 pm

പ്രവാസികളുടെ വോട്ടുമായി ബന്ധപ്പെട്ടു നിയമ ദേദഗതിയാണോ ചട്ട ദേദഗതിയാണോ വേണ്ടതെന്ന് ഉടൻ അറിയിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: പ്രവാസി വോട്ട് സംബന്ധിച്ച വിഷയത്തിൽ തീരുമാനം വൈകുന്നതിൽ കേന്ദ്ര സർക്കാറിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. പ്രവാസികളുടെ വോട്ടുമായി ബന്ധപ്പെട്ടു നിയമ ദേദഗതിയാണോ ചട്ട ദേദഗതിയാണോ വേണ്ടതെന്ന് ഉടൻ അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. തീരുമാനം അനന്തമായി നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ല. ഒരാഴ്ചക്കകം നിലപാടറിയിക്കണം – സുപ്രീം കോടതി വ്യക്തമാക്കി. 

Nomination online for 12th Garshom International Awards click here

പ്രവാസി വോട്ടിനുള്ള നിയമ ഭേദഗതി കൊണ്ടുവരികയാണെങ്കിൽ മുന്നുമാസത്തിനുള്ളിൽ നടപ്പിലാക്കാമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ കേന്ദ്രസർക്കാരിനെ അറിയിച്ചതിനു പിന്നാലെയാണ് വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ട് തീരുമാനം വേഗത്തിലാക്കാൻ നിർദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാർ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. 

ഒരു കോടിയോളം പ്രവാസികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്നത്. ഇവരില്‍ 24,348 ആളുകള്‍ തിരഞ്ഞെടുപ്പു കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  1950ലെ ജനപ്രാതിനിധ്യ നിയമത്തിൽ മാറ്റം വരുത്തിയോ ഇതനുസരിച്ചുണ്ടാക്കിയ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയോ ഇവർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കാവുന്നതാണെന്നു കോടതി ചൂണ്ടിക്കാട്ടി. 

പ്രവാസികൾക്ക് എങ്ങനെ വോട്ട് ചെയ്യാമെന്ന ആലോചനയിൽ വിദേശ രാജ്യങ്ങളില്‍ പോളിങ് ബൂത്തുകള്‍, ഓണ്‍ലൈന്‍ സംവിധാനം, പ്രോക്സി വോട്ട് എന്നീ നിർദേശങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നിലത്തെിയത്. ഇതിൽ പ്രോക്സി വോട്ട് അനുവദിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപർശ ചെയ്തത്. ഇക്കാര്യത്തിലെ തീരുമാനം വൈകുന്ന പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x