കൊവിഡ് രോഗികളെ തിരിച്ചറിയാനായി പ്രത്യേക പരിശീലനം നല്കിയ പൊലീസ് നായ്ക്കളെ ഉപയോഗിക്കുന്ന സംവിധാനവുമായി യുഎഇ. ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് കെ9 പൊലീസ് നായ്ക്കളെ ഉപയോഗിച്ച് കൊവിഡ് രോഗികളെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി അറിയിച്ചത്.
കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് ബാധിതരുടെ മൂന്നിലൊന്നും അമേരിക്കയിലായിരുന്നുവെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞദിവസം സ്ഥിരീകരിച്ച പുതിയ വൈറസ് ബാധിത കേസുകളില്‍ 85 ശതമാനം അമേരിക്കയിലോ യൂറോപ്പിലോ ആയിരുന്നു. അവയില്‍ 40 ശതമാനം റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലായിരുന്നു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ആഗോള വൈറസ് വ്യാപനത്തിന്റെ പ്രഭവകേന്ദ്രം അമേരിക്കയായേക്കുമെന്നും അവര്‍ പറഞ്ഞു.
ഒമാനില്‍ 18 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 84 ആയി. കോവിഡ് വ്യാപനം മുന്‍നിര്‍ത്തിയുള്ള നടപടികളുടെ ഭാഗമായി ഒമാന്‍ പൊതുഗതാഗത സംവിധാനം നിര്‍ത്തലാക്കിയിരുന്നു. ബസുകളും ടാക്സികളും ഫെറികളുമാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍വീസ് റദ്ദാക്കിയത്.
കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നതടക്കമുള്ള നിയമങ്ങള്‍ പാലിക്കാത്ത വിദേശികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹ് അറിയിച്ചു. രോഗ പ്രതിരോധത്തിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുമായി ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ മടിക്കില്ല. മന്ത്രാലയത്തിന്റെ നിര്‍ദേശം ജനങ്ങള്‍ അവഗണിക്കുന്നത് കാരണമായി രാജ്യത്തിന്റെ ആരോഗ്യ രംഗം തകരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആളുകള്‍ കൂട്ടം കൂടുന്നതും ഹസ്തദാനം ചെയ്യുന്നതും ഒഴിവാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സ്വദേശികളോടും വിദേശികളോടും ട്വിറ്റീലൂടെയാണ് മന്ത്രാലയം ഈ ആവശ്യമുന്നയിച്ചത്. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമാണ് ഈ നിര്‍ദേശം.
ഒമാനില്‍ ആറ് പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ ഒമാനില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം പന്ത്രണ്ടായി. രണ്ട് ഒമാന്‍ സ്വദേശികകള്ക്കും നാല് ഇറാനിയന്‍ പൗരന്മാര്ക്കുമാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇറാന് സന്ദര്‍ശിച്ച ശേഷം രാജ്യത്തേക്ക് വന്ന വ്യക്തികളിലാണ് രോഗ ബാധയുണ്ടെന്ന് കണ്ടെത്തിയത് എന്നതിനാല്‍ ഇറാനിലേക്കുള്ള യാത്ര കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഇറാഖ്, ലബനോന്‍ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകളും നിര്‍ത്തി. മുന്‍കരുതല്‍ എന്ന നിലയില്‍ രാജ്യത്തെ വിദ്യാലയങ്ങള്‍ക്ക് രണ്ടാഴ്ചക്കാലത്തേക്ക് അവധി നല്കിയതും രോഗബാധയുടെ വ്യാപനം തടയുവാനുദ്ദേശിച്ചാണ്.
യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ചാല്‍ സൗജന്യ ചികിത്സയെന്ന് ആരോഗ്യമന്ത്രാലയം. ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും ചികിത്സ ലഭ്യമാക്കും. ഇതുസംബന്ധിച്ച് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്കി.
കൊറോണ ബാധ സ്ഥിരീകരിച്ച ആളെ ജഹ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വീഡിയോ സഹിതം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത് ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ആരോഗ്യമന്ത്രാലയം വിശദീകരണവുമായി എത്തിയത്. പ്രതീകാത്മകമായി തയ്യാറാക്കിയ ചിത്രങ്ങളും വീഡിയോയും സഹിതമാണ് രാജ്യത്തു കൊറോണ സ്ഥിരീകരിച്ചു എന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്.