Currency

ഒമാനില്‍ ആറ് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകന്‍Wednesday, March 4, 2020 11:27 am

മസ്‌കത്ത്: ഒമാനില്‍ ആറ് പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ ഒമാനില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം പന്ത്രണ്ടായി. രണ്ട് ഒമാന്‍ സ്വദേശികകള്‍ക്കും നാല് ഇറാനിയന്‍ പൗരന്മാര്‍ക്കുമാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പുതിയതായി വൈറസ് ബാധയേറ്റ ആറ് പേരെയും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിന് വിധേമാക്കിയിരിക്കുകയാണ്. നേരത്തെ ആറ് പേര്‍ക്കാണ് ഒമാനില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x