
റിയാദ്: ആളുകള്‍ കൂട്ടം കൂടുന്നതും ഹസ്തദാനം ചെയ്യുന്നതും ഒഴിവാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സ്വദേശികളോടും വിദേശികളോടും ട്വിറ്റീലൂടെയാണ് മന്ത്രാലയം ഈ ആവശ്യമുന്നയിച്ചത്. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമാണ് ഈ നിര്‍ദേശം.
50ല്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചു കൂടുന്ന പരിപാടികളും ഹസ്തദാനവും ഒഴിവാക്കണം. വൈറസ് വ്യാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഹസ്തദാനമെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സംശയങ്ങള്‍ക്ക് ഹെല്‍ത്ത് സര്‍വീസ് നമ്പറായ 937ല്‍ ബന്ധപ്പെടാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.