കോവിഡ് രോഗികളെ കണ്ടെത്താന്‍ കെ9 നായകളുടെ സംഘത്തെ ഉപയോഗപ്പെടുത്തി യു.എ.ഇ സുരക്ഷാ വിഭാഗം. പരിശീലനം സിദ്ധിച്ച നായകളെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. നീക്കം വിജയകരമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ അഭിപ്രായം.
റാസല്‍ഖൈമയിലെ സാമ്പത്തിക വകുപ്പിന്റെ ഓഫീസുകളില്‍ പ്രവേശിക്കുന്നതിന് ഈ മാസം 31 മുതല്‍ പി.സി.ആര് പരിശോധന ഫലം നിര്‍ബന്ധമാക്കി. അന്ന് മുതല്‍ ദുബായിലേക്ക് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കോവിഡ് പരിശോധനയും നിര്‍ബന്ധമാവുകയാണ്. ദുബായില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ പരിശോധന സംവിധാനം ഒരുക്കും.
വ്യാഴാഴ്ച രാവിലെ വരെ അഞ്ചു പേര്‍ക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ 12 പേര്‍ക്ക് കൂടി കൊവിഡ് ബാധ കണ്ടെത്തിയതായി ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യവകുപ്പ് വൈകിട്ട് അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
രാജ്യത്തെ ആശുപത്രികള്‍ പരമാവധി ശേഷിയിലേക്ക് അടുക്കുകയാണെന്നും മന്ത്രി മുന്നറിയിപ്പ് നല്കി. ചികിത്സാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നുണ്ട്. തീവ്രപരിചരണ വിഭാഗത്തിലേക്ക് കൂടുതല്‍ നഴ്സുമാരെയും ഡോക്ടര്‍മാരെയും റിക്രൂട്ട് ചെയ്തിട്ടുണ്ട്. ആവശ്യമെങ്കില്‍ ഫീല്‍ഡ് ആശുപത്രിയോട് ചേര്‍ന്ന് തീവ്രപരിചരണ വിഭാഗം ആരംഭിക്കുമെന്ന് ആരംഭിക്കുമെന്നും മന്ത്രി പഞ്ഞു.
സൗദിയില്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ആയിരത്തിനും താഴെയെത്തി. ഈ മാസം ആരംഭത്തില്‍ 1519 പേരായിരുന്നു സൗദിയിയില്‍ ഗുരുതരാവസ്ഥയിലുണ്ടായിരുന്നത്. അത് 993 ആയി കുറഞ്ഞു. അതേസമയം രോഗ മുക്തി നിരക്ക് 95.38 % ആയി ഉയര്‍ന്നു.
സൗദിയില്‍ 95 ശതമാനത്തോളം പേര്‍ക്കും കോവിഡ് ഭേദമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,32,329 പേര്‍ക്കാണ് ഇത് വരെ സൗദിയില്‍ കോവിഡ് ബാധിച്ചത്. അതില്‍ 3,15,636 പേര്‍ക്കും ഭേദമായി. പന്ത്രണ്ടായിരത്തിലധികം പേര് മാത്രമാണ് ഇനി ചികിത്സയിലുള്ളത്.