Currency

യു.എ.ഇയില്‍ കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണം ശക്തമാക്കി

സ്വന്തം ലേഖകന്‍Friday, January 29, 2021 6:06 pm
uae-covid
Villa-kochi-Kerala

ദുബായ്: യു.എ.ഇയില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്നു. രാജ്യത്തിന്റെ പല മേഖലയിലും കോവിഡ് നിയന്ത്രണം ശക്തമാക്കി. റാസല്‍ഖൈമയിലെ സാമ്പത്തിക വകുപ്പിന്റെ ഓഫീസുകളില്‍ പ്രവേശിക്കുന്നതിന് ഈ മാസം 31 മുതല്‍ പി.സി.ആര്‍ പരിശോധന ഫലം നിര്‍ബന്ധമാക്കി. അന്ന് മുതല്‍ ദുബായിലേക്ക് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കോവിഡ് പരിശോധനയും നിര്‍ബന്ധമാവുകയാണ്. ദുബായില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ പരിശോധന സംവിധാനം ഒരുക്കും.

കോവിഡ് വ്യാപിക്കുന്നതിനിടെ ബ്രിട്ടീഷ് സിലബസ് പിന്തുടരുന്ന പല സ്‌കൂളുകളിലും പരീക്ഷകള്‍ റദ്ദാക്കിയിട്ടുണ്ട്. യു.കെയിലെ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. അതേസമയം യുഎഇയില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 28 ലക്ഷം പിന്നിട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x