ഷാര്‍ജ: കോവിഡ് രോഗികളെ കണ്ടെത്താന്‍ കെ9 നായകളുടെ സംഘത്തെ ഉപയോഗപ്പെടുത്തി യു.എ.ഇ സുരക്ഷാ വിഭാഗം. പരിശീലനം സിദ്ധിച്ച നായകളെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. നീക്കം വിജയകരമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ അഭിപ്രായം.
അന്താരാഷ്ട്ര വ്യക്തിത്വങ്ങള്‍ വരെ പങ്കടുക്കുന്ന പ്രധാന പരിപാടികള്‍ നടക്കുന്നിടത്തായിരിക്കും നായകളുടെ സേവനം പ്രയോജനപ്പെടുത്തുകയെന്ന് യുഎഇ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കോവിഡ് രോഗബാധിതനായ വ്യക്തിയുടെ കക്ഷത്തില്‍ നിന്നുള്ള ഹൈസ്പീഡ് സാമ്പിളിംഗിനെ ആശ്രയിച്ചാണ് പരിശോധന.
വ്യക്തികളുടെ അകന്ന സാമീപ്യത്തില്‍ പോലും നായ്ക്കള്‍ക്ക് ഇത് എളുപ്പം മണത്തെടുക്കാനും വിവരം കൈമാറാനും സാധിക്കും. കോവിഡ് കേസുകള്‍ കണ്ടെത്താന്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നായകളെ ഉപയോഗിച്ച് പരിശോധനയും നടത്തി വരുന്നുണ്ട്. അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങളിലും കെ9 പൊലീസ് നായകളുടെ സംഘം സജീവമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.