
റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ആയിരത്തിനും താഴെയെത്തി. ഈ മാസം ആരംഭത്തില്‍ 1519 പേരായിരുന്നു സൗദിയിയില്‍ ഗുരുതരാവസ്ഥയിലുണ്ടായിരുന്നത്. അത് 993 ആയി കുറഞ്ഞു. അതേസമയം രോഗ മുക്തി നിരക്ക് 95.38 % ആയി ഉയര്‍ന്നു.
പതിനായിരത്തിലധികം പേരാണ് ഇനി ചികിത്സയിലുള്ളത്. 21,227 പേര്‍ ചികിത്സയിലുണ്ടായിരുന്നുവെങ്കിലും, ഒരു മാസം കൊണ്ട് രോഗികളുടെ എണ്ണത്തില്‍ പതിനായിരത്തിലധികം കുറവുണ്ടായി. ഏപ്രില്‍ 10ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ രോഗ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.