സൗദി അറേബ്യയില്‍ രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് കൂടി ആരോഗ്യ മന്ത്രാലയം അനുമതി നല്കി. ആസ്ട്രസെനിക, മൊഡേണ വാക്സിനുകള്‍ക്കാണ് പുതിയതായി അനുമതി ലഭിച്ചത്. നിലവില്‍ ഫൈസര്‍ ബയോ എന്‍ടെക് വാക്സിനാണ് രാജ്യത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ മൂന്ന് വാക്സിനുകള്‍ ഇനി സൗദി അറേബ്യയില്‍ ലഭ്യമാവും.
ഇത് വരെ മൂന്ന് ലക്ഷത്തോളം പേര്‍ക്ക് വാക്സിന് വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസം പൂര്‍ത്തിയാക്കിയ മലയാളികളും രണ്ടാമത്തെ ഡോസ് വാക്സിന് സ്വീകരിച്ച് തുടങ്ങി. വാക്സിന് വിതരണം കൂടുതല്‍ ആളുകളിലേക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്ന് വരികയാണ്.
ഒമാനില്‍ കോവിഡ് വാക്സീന്റെ രണ്ടാമത്തെ ഡോസ് ഇന്നു മുതല്‍ ആരംഭിക്കും. വെള്ളിയാഴ്ച വരെ 15,24,204 പേര് ആദ്യ ഡോസ് വാക്സീന് എടുത്തു. വാക്സിനേഷന് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗ്രീന്‍പട്ടികയില്‍ ഇല്ലാത്ത ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റു രാജ്യക്കാര്‍ക്ക് അബുദാബിയിലേക്കു വരാന്‍ ഐസിഎ ഗ്രീന്‍ സിഗ്നല്‍ നിര്‍ബന്ധമാണ്. അബുദാബിയില്‍ 10 ദിവസം ക്വാറന്റീനുണ്ടാകും. കൂടാതെ തുടര്‍ച്ചയായി അബുദാബിയില്‍ തങ്ങുന്നവര്‍ 6, 12 ദിവസങ്ങളില്‍ പിസിആര്‍ ടെസ്റ്റ് എടുക്കണം. 12-17 വയസ്സിനിടയിലുള്ള കുട്ടികള്‍ക്കും ഇതു ബാധകം.
ഡിസംബര്‍ 27നാണ് കൊവിഡ് വാക്സിനേഷന് ക്യാമ്പയിനിന് ഒമാനില്‍ തുടക്കമായത്. മുന്‍ഗണനാ പട്ടികയിലുള്ള ഡയാലിസിസ് രോഗികള്‍, ഗുരുതര ശ്വാസകോശ പ്രശ്നങ്ങളുള്ളവര്‍, 65 വയസ്സിനും അതിന് മുകളിലും പ്രായമുള്ള പ്രമേഹ രോഗികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഈ ബാച്ചിലും വാക്സിന് നല്‍കുന്നത് തുടരുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് വാക്സിന് എത്തി. ആദ്യ ഘട്ടമായി സംസ്ഥാനത്തെത്തുക 4,33,500 ഡോസ് വാക്സിനാണ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്സിനുകളാണ് സംസ്ഥാനത്ത് എത്തിച്ചത്. നെടുമ്പാശ്ശേരിയിലും, തിരുവനന്തപുരത്തും വിമാനമാര്ഗമാ് വാക്സിന് എത്തിച്ചത്.
ആരോഗ്യ രംഗത്തുള്ള ഡോക്ടര്‍മാര്‍ക്കും പ്രായം കൂടിയ വ്യക്തികള്‍ക്കുമാണ് വാക്സിന്റെ ആദ്യഘട്ട വിതരണത്തില്‍ തന്നെ അവസരം ലഭിച്ചത്. വാക്സിന് സ്വീകരിക്കുന്നതിന് സ്വയം സന്നദ്ധരായി രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയവര്‍ക്കാണ് മുന്‍ഗണന അനുസരിച്ച് അനുമതി ലഭിച്ചുകൊണ്ടിരിക്കുന്നത്.
രാജ്യത്ത് സുഗമമായ വാക്സിന് വിതരണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിന് കൊവിഡ് വ്യാപനം അവസാനിപ്പിക്കും. രാജ്യം ലോകത്തിന് വഴി കാട്ടിയാകുന്നുവെന്നും പശ്ചിമ ചരക്ക് പാത ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
വാക്സിന് സൂക്ഷിക്കാന്‍ 29,000 കോള്‍ഡ് സ്റ്റോറേജുകള്‍ ഒരുക്കിയിട്ടുണ്ട്. നാല് മെഗാ സംഭരണശാലകള്‍ ഒരുക്കിയിട്ടുണ്ട്. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള നാലിടത്താണ് പ്രധാന സംഭരണ കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 37 വിതരണ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മുന്‍ഗണന പട്ടികയില്‍ ഉള്ളവര്‍ കോ-വിന് അപ്പില്‍ വാക്സിനായി രജിസ്റ്റര്‍ ചെയ്യേണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വാക്സിന് എടുത്തവര്‍ക്ക് ആര്‍ക്കും പാര്‍ശ്വഫലങ്ങളോ അല്ലെങ്കില്‍ അലര്‍ജി പോലുള്ളവയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തലവേദന, ശരീര വേദന, ചെറിയ പനി എന്നിങ്ങനെയുള്ള വാക്സിന്റെ സാധാരണ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ആഗോള തലത്തില്‍ നാലുദശലക്ഷം ജനങ്ങള്‍ക്കാണ് ഇതുവരെ വാക്സിന് നല്‍കിയത്. ഇതുവരെ ആര്‍ക്കും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.