രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ഈ മാസം 13 മുതല്‍ ആരംഭിക്കും. വാക്‌സിന്‍ സൂക്ഷിക്കാന്‍ 29,000 കോള്‍ഡ് സ്റ്റോറേജുകള്‍ ഒരുക്കിയിട്ടുണ്ട്. നാല് മെഗാ സംഭരണശാലകള്‍ ഒരുക്കിയിട്ടുണ്ട്. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള നാലിടത്താണ് പ്രധാന സംഭരണ കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 37 വിതരണ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മുന്‍ഗണന പട്ടികയില്‍ ഉള്ളവര്‍ കോ-വിന്‍ അപ്പില്‍ വാക്‌സിനായി രജിസ്റ്റര്‍ ചെയ്യേണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, വാക്‌സിന്‍ സ്വീകരിക്കാന്‍ സജ്ജമാണെന്ന് കേരളം അറിയിച്ചു. ആദ്യഘട്ടത്തില്‍ അഞ്ച് ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ വേണമെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ കൊവിഷീല്‍ഡ് വാക്‌സിന്‍ തന്നെ വേണമെന്നാണ് ആവശ്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.