റിയാദ്: സൗദി അറേബ്യയില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. ആസ്ട്രസെനിക, മൊഡേണ വാക്‌സിനുകള്‍ക്കാണ് പുതിയതായി അനുമതി ലഭിച്ചത്. നിലവില്‍ ഫൈസര്‍ ബയോ എന്‍ടെക് വാക്‌സിനാണ് രാജ്യത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ മൂന്ന് വാക്‌സിനുകള്‍ ഇനി സൗദി അറേബ്യയില്‍ ലഭ്യമാവും.
രാജ്യത്തെ വാക്‌സിന്‍ സെന്ററുകളിലെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും കൂടുതല്‍ സ്ഥലങ്ങളില്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ തുറക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,65,325 ഉം രോഗമുക്തരുടെ എണ്ണം 3,57,004 ഉം ആയി. ആകെ മരണസംഖ്യ 6335 ആയി ഉയര്‍ന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.