മെല്‍ബണ്‍ മെട്രോപൊളിറ്റന്‍ മേഖലയില്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന നാലാം ഘട്ട ലോക്ക്ഡൗണ്‍ സെപ്റ്റംബര്‍ 13 ഞായറാഴ്ചയാണ് അവസാനിക്കുന്നത്. ഈ ലോക്ക്ഡൗണ്‍ സെപ്റ്റംബര്‍ 28 വരെ നീട്ടുമെന്ന് പ്രീമിയര്‍ ഡാനിയന്‍ ആന്‍ഡ്ര്യൂസ് അറിയിച്ചു.
ആളുകള്‍ വളരെ അടുത്തിടപഴകുന്ന ഫേഷ്യല്‍ പാര്‍ലറുകള്‍, ഐബ്രോ ത്രെഡിങ് സെന്ററുകള്‍, ഐലാഷ് ട്രീറ്റ്മെന്റ്, മേക്ക് അപ്പ് ആപ്ലിക്കേഷന്‍ എന്നിവയ്ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. മാസ്ക് ധരിച്ചും സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള സോഷ്യല്‍ ഡിസ്റ്റന്‍സിങ് മാനദണ്ഡങ്ങള്‍ പാലിച്ചുമാകണം ഇവയുടെയെല്ലാം പ്രവര്‍ത്തനം.
15 ദിവസം അടച്ചിടാനാണ് ഒമാന്‍ സുപ്രിം കമ്മറ്റിയുടെ തീരുമാനം. ലോക്ക് ഡൗണ്‍ ഓഗസ്റ്റ് എട്ട് വരെ തുടരും. രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ ആറുമണി വരെ ആയിരിക്കും നിയന്ത്രണം. കാല്‍നട യാത്ര പോലും ഈ സമയത്ത് അനുവദിക്കില്ല. പൊതു സ്ഥലങ്ങളില്‍ ഒത്തു ചേരുന്നത് നിരോധിച്ചു കൊണ്ടും വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടാനുമാണ് സുപ്രിം കമ്മിറ്റിയുടെ തീരുമാനം.
കോവിഡ് വ്യാപനം തടയുന്നതിനായി ജൂലൈ 25 മുതല്‍ രാജ്യത്തെ മുഴുവന്‍ ഗവര്‍ണറേറ്റുകളും അടച്ചിടാന്‍ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ആഗസ്റ്റ് എട്ടുവരെ ലോക്ഡൗണ്‍ നിലവിലുണ്ടാകും. രണ്ടാഴ്ച നീളുന്ന ലോക്ഡൗണ്‍ കാലയളവില്‍ രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ ആറുവരെ രാജ്യത്തെ എല്ലാത്തരം സഞ്ചാരങ്ങളും തടയും.
ദോഫാറില്‍ ഇപ്പോള്‍ ഖരീഫ് മണ്‍സൂണ്‍ കാലാവസ്ഥ ആരംഭിച്ചു കഴിഞ്ഞു. എല്ലാ വര്‍ഷവും ജൂണ്‍ 21 മുതല്‍ സെപ്റ്റംബര്‍ 21 വരെ സമയമാണ് ഔദ്യോഗികമായി ഖരീഫ് കാലമായി കണക്കാക്കുന്നത്. വേനല്‍കാല ടൂറിസം സീസണില്‍ സഞ്ചാരികള്‍ എത്താനുള്ള സാധ്യത മുന്‍ നിര്‍ത്തിയാണ് ദോഫാര്‍ ഗവര്‍ണറേറ്റും മസീറ വിലായത്തിലെ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടുന്നത്.
ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. വിദ്യാഭ്യാസ, പുസ്തക വിപണന സ്ഥാപനങ്ങള്‍ തുറക്കാം. ഇലക്ട്രിക് ഫാനുകള്‍ വില്‍ക്കുന്ന കടകള്‍ക്കും ഇളവ് നല്‍കും. നഗരങ്ങളിലെ ഭക്ഷ്യസംസ്കരണ ശാലകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം.
കേരളത്തിന് കേന്ദ്രം നല്കിയ മുന്നറിയിപ്പിന് പിന്നാലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ തിരുത്തി കേരളം. ബാര്‍ബര്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍, വാഹന ഗതാഗതം എന്നിവയില്‍ കേരളം ഇളവുകള്‍ പ്രഖ്യാപിച്ചതിലാണ് കേന്ദ്രം എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഇതില്‍ ഭേദഗതി വരുത്തിയിരിക്കുകയാണ് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍.
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ ആവശ്യമില്ലെന്ന് ഉന്നതതലയോഗത്തില്‍ തീരുമാനം. കാസര്‍ഗോഡ് ജില്ല മാത്രം പൂര്‍ണമായി അടച്ചിടും. കൊവിഡ് സ്ഥിരീകരിച്ച മറ്റ് ജില്ലകള്‍ ഭാഗികമായി അടച്ചിടും. എറണാകുളം കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. അവശ്യ സര്‍വ്വീസുകള്‍ മുടക്കില്ല. കടകള്‍ പൂര്‍ണ്ണമായും അടക്കില്ല.