Currency

സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല; കാസര്‍ഗോഡ് പൂര്‍ണമായി അടച്ചിടും: മൂന്ന് ജില്ലകളില്‍ കടുത്ത നിയന്ത്രണം

സ്വന്തം ലേഖകന്‍Monday, March 23, 2020 1:50 pm
isolation
Nominations-2020

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ ആവശ്യമില്ലെന്ന് ഉന്നതതലയോഗത്തില്‍ തീരുമാനം. കാസര്‍ഗോഡ് ജില്ല മാത്രം പൂര്‍ണമായി അടച്ചിടും. കൊവിഡ് സ്ഥിരീകരിച്ച മറ്റ് ജില്ലകള്‍ ഭാഗികമായി അടച്ചിടും. എറണാകുളം കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. അവശ്യ സര്‍വ്വീസുകള്‍ മുടക്കില്ല. കടകള്‍ പൂര്‍ണ്ണമായും അടക്കില്ല.

ജില്ലകളില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ബാറുകള്‍ അടച്ചിടുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കും. സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ ജനജീവിതം സ്തംഭിപ്പിക്കുന്ന നടപടികളോട് യോജിക്കാനാകില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളത്. ഇത്തരം കാര്യങ്ങളെല്ലാം ഇന്ന് ചേര്‍ന്ന ഉന്നത തല യോഗം വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

ഇറ്റലിയില്‍ നിന്നും ഗള്‍ഫില്‍ നിന്ന് എത്തിയവരിലുമാണ് നിലവില്‍ രോഗ ബാധ കാണുന്നത്. അതിനാല്‍ വലിയ ആശങ്കയുടെ ആവശ്യമില്ലെന്നും ഉന്നതതലയോഗം നിരീക്ഷിച്ചു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x