സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ബ്രിസ്ബൈനില്‍ മൂന്ന് ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണി മുതലാണ് ലോക്ഡൗണ്‍ നടപ്പാക്കുന്നത്. ഇപ്സ്വിച്, ലോഗന്, റെഡ്ലാന്ഡ്സ്, മോര്‍ട്ടന്‍, ബ്രിസ്ബൈന്‍ കൗണ്‍സില്‍ പ്രദേശങ്ങളിലാണ് ലോക്ക്ഡൗണ്‍. ഗ്രെയ്റ്റര്‍ ബ്രിസ്ബൈന്‍ മേഖലയെ പ്രീമിയര്‍ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു.