നേരത്തെ ഏഴ് ദിവസത്തില്‍ താഴെ മാത്രം ഒമാനില്‍ തങ്ങുന്നവര്‍ക്ക് ക്വാറന്റൈന് ഒഴിവാക്കി നല്‍കിയിരുന്നു. എന്നാല്‍ പുതിയ തീരുമാനത്തില്‍ ഏഴ് ദിവസത്തില്‍ കുറവ് തങ്ങുന്നവര്‍ക്കും ക്വാറന്റൈന് നിര്‍ബന്ധമാണ്. ഏഴ് ദിവസമോ അതില്‍ കുറവ് ദിവസത്തേക്കോ ഒമാനിലെത്തുന്നവരും ബ്രേസ്ലെറ്റ് ധരിക്കുകയും താമസ സ്ഥലത്ത് സ്വയം നിരീക്ഷണത്തില്‍ കഴിയുകയും വേണം.
യുഎഇ റസിഡന്റ് വീസ ഉള്ള യാത്രക്കാര്‍ക്ക് അബുദാബി വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ ക്വാറന്റീന് ഇല്ലാതെ ദുബായിലേക്കും മറ്റു വടക്കന്‍ എമിറേറ്റുകളിലേക്കും പോകാമെന്ന് അധികൃതര്‍. അബുദാബിയില്‍ താമസിക്കുന്നവര്‍ക്കു മാത്രമാണു ക്വാറന്റീന് ബാധകം.
വിദേശരാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് എത്തുന്നവരുടെ ക്വാറന്റൈന് കാലാവധി സംബന്ധിച്ച നിയമത്തില്‍ ഒമാന്‍ ഭേദഗതി വരുത്തി. ഇതനുസരിച്ച് വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ഇനി ഏഴ് ദിവസം മാത്രമായിരിക്കും ക്വാറന്റൈന്. വിദേശരാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് എത്തുന്നവര്‍ക്ക് ഇതുവരെ 14 ദിവസമായിരുന്നു ക്വാറന്റൈന് കാലാവധി.
വിദേശ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേയ്ക്ക് എത്തുന്ന എല്ലാ യാത്രക്കാര്‍ക്കുമുള്ള നിര്‍ബന്ധിത ക്വാറന്റീന് വ്യവസ്ഥ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും. ദുരന്ത നിവാരണ സുപ്രീം കമ്മിറ്റിയുടേതാണ് നിര്‍ദേശം. 3 ഘട്ടങ്ങളിലായി വീണ്ടും ഏതാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പദ്ധതിക്കും കമ്മിറ്റി അംഗീകാരം നല്കി.
വിവിധ എമിറേറ്റില്‍ എത്തിയ ദിവസം മുതലാണ് ക്വാറന്റീന് കണക്കാക്കുക. വ്യത്യസ്ത എമിറേറ്റില്‍ ഏതാനും ദിവസം താമസിച്ച ശേഷം അബുദാബിയിലേക്കു വരുന്നയാളുകള് ശേഷിച്ച ദിവസം ക്വാറന്റീനില്‍ ഇരുന്നാല്‍ മതി. അബുദാബിയിലെ ക്വാറന്റീന് നിയമം ലംഘിക്കുന്നവര്‍ക്ക് 50,000 ദിര്‍ഹമാണ് പിഴ.