Currency

കോവിഡ് വകഭേദം: എല്ലാ സഞ്ചാരികള്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി ഒമാന്‍

സ്വന്തം ലേഖകന്‍Friday, January 1, 2021 5:55 pm

ഒമാന്‍: വിദേശരാജ്യങ്ങളില്‍ നിന്ന് ഒമാനിലെത്തുന്ന എല്ലാ സഞ്ചാരികള്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. നേരത്തെ ഏഴ് ദിവസത്തില്‍ താഴെ മാത്രം ഒമാനില്‍ തങ്ങുന്നവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കി നല്‍കിയിരുന്നു. എന്നാല്‍ പുതിയ തീരുമാനത്തില്‍ ഏഴ് ദിവസത്തില്‍ കുറവ് തങ്ങുന്നവര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഏഴ് ദിവസമോ അതില്‍ കുറവ് ദിവസത്തേക്കോ ഒമാനിലെത്തുന്നവരും ബ്രേസ്ലെറ്റ് ധരിക്കുകയും താമസ സ്ഥലത്ത് സ്വയം നിരീക്ഷണത്തില്‍ കഴിയുകയും വേണം.

കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നിബന്ധന ഏര്‍പ്പെടുത്തിയത്. ഒമാനിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഒമാനിലേക്ക് വരുന്നവരുടെ കൈവശം യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ ഉള്ളില്‍ എടുത്ത പി.സി.ആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്. ഒമാനിലെ വിമാനത്താവളത്തിലും പി.സി.ആര്‍ പരിശോധനയുണ്ടാകും. ഒരു മാസത്തെ കോവിഡ് ചികില്‍സക്കുള്ള ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് യാത്രക്കാര്‍ക്ക് ഉണ്ടായിരിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x