
ഒമാന്‍: വിദേശരാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് എത്തുന്നവരുടെ ക്വാറന്റൈന് കാലാവധി സംബന്ധിച്ച നിയമത്തില്‍ ഒമാന്‍ ഭേദഗതി വരുത്തി. ഇതനുസരിച്ച് വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ഇനി ഏഴ് ദിവസം മാത്രമായിരിക്കും ക്വാറന്റൈന്. വിദേശരാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് എത്തുന്നവര്‍ക്ക് ഇതുവരെ 14 ദിവസമായിരുന്നു ക്വാറന്റൈന് കാലാവധി.
റോഡ്, വ്യോമ അതിര്‍ത്തികള്‍ വഴി എത്തുന്നവരുടെ കൈവശം രാജ്യത്ത് എത്തുന്നതിന് 96 മണിക്കൂര്‍ മുമ്പ് പി.സി.ആര് പരിശോധനക്ക് വിധേയമായതിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. അതിര്‍ത്തികളിലും ഇവര്‍ പി.സി.ആര് പരിശോധനക്ക് വിധേയരാകണം. ഏഴ് ദിവസത്തെ ക്വാറന്റൈന് ശേഷം എട്ടാമത്തെ ദിവസം വീണ്ടും പി.സി.ആര് പരിശോധനക്ക് വിധേയരാകണമെന്നും സുപ്രീം കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.