അബൂദബി: യുഎഇ റസിഡന്റ് വീസ ഉള്ള യാത്രക്കാര്‍ക്ക് അബുദാബി വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ ക്വാറന്റീന്‍ ഇല്ലാതെ ദുബായിലേക്കും മറ്റു വടക്കന്‍ എമിറേറ്റുകളിലേക്കും പോകാമെന്ന് അധികൃതര്‍. അബുദാബിയില്‍ താമസിക്കുന്നവര്‍ക്കു മാത്രമാണു ക്വാറന്റീന്‍ ബാധകം.
അല്ലാത്തവര്‍ അബുദാബി വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ ടാക്‌സിയില്‍ ഉള്‍പ്പെടെ മറ്റ് എമിറേറ്റുകളിലേക്കു പോകുന്നതില്‍ തടസമില്ല. അതേസമയം മറ്റ് എമിറേറ്റുകളില്‍ വന്നിറങ്ങുന്നവര്‍ക്ക് അബുദാബിയിലേക്കു പ്രവേശിക്കാനുള്ള നിയന്ത്രണങ്ങള്‍ തുടരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.