ഇക്കാര്യത്തില്‍ വിദഗ്ദ്ധ പഠനം നടന്നുവരികയാണ്. നിലവിലെ സാധ്യതയനുസരിച്ച് കുട്ടികളെ ഏഴ് ദിവസം പുറത്തു വിടാതെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാമെന്ന് കാണിച്ച് രക്ഷിതാക്കള്‍ സമ്മതപത്രം നല്‍കേണ്ടി വരും. പതിനാറ് വയസ്സിന് മുകളിലുള്ള കുട്ടികളാണെങ്കില്‍ അവര്‍ക്ക് നിര്‍ബന്ധ ഹോം ക്വാറന്റൈനും രക്ഷിതാക്കളില്‍ ഒരാള്‍ കുട്ടിയോടൊപ്പം ഒരാഴ്ച്ച ക്വാറന്റൈനില്‍ കഴിയേണ്ടിയവും വരും.
വാക്സീന് എടുത്തവര്‍ക്കും വാക്സീന് പരീക്ഷണത്തില്‍ പങ്കാളികളായ വൊളന്റിയര്‍മാര്‍ക്കും നാട്ടില്‍ പോയി വന്നാല്‍ 10 ദിവസത്തെ ക്വാറന്റീന് നിര്‍ബന്ധമാക്കി. ഗ്രീന്‍ പട്ടികയില്‍ അല്ലാത്ത രാജ്യക്കാര്‍ക്കെല്ലാം ക്വാറന്റീന് നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തിലാണിത്.
വാക്സീന്റെ രണ്ടാമത്തെ ഡോസെടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്ക് മാത്രമാണ് ക്വാറന്റീന് ഇളവ് ലഭിക്കുന്നത്. വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തുമ്പോള്‍ നെഗറ്റീവ് പിസിആര്‍ പരിശോധനയും നിര്‍ബന്ധമാണ്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിയുന്നതു മുതല്‍ മൂന്നു മാസത്തേക്കാണ് ക്വാറന്റീന് നടപടികളില്‍ നിന്നും ഒഴിവാക്കുന്നത്.
ഫെബ്രുവരി 21ന് ശേഷം രാജ്യത്തെത്തുന്ന മുഴുവന്‍ പേര്‍ക്കും 7 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന് നിര്‍ബന്ധമാക്കിയിരുന്നു. ഹോട്ടലുടമകളുടെ അസോസിയേഷനുമായി ആരോഗ്യ മന്ത്രാലയം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മൂന്ന് മുതല്‍ അഞ്ച് വരെ നിലവാരത്തിലുള്ള 43 നക്ഷത്ര ഹോട്ടലുകള്‍ ക്വാറന്റൈന് സൗകര്യം ഒരുക്കാന്‍ സന്നദ്ധമായത്. ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച നിരക്കായിരിക്കും ഈ ഹോട്ടലുകള്‍ ഈടാക്കുക.
ക്വാറന്റീന് നിയമം ലംഘിക്കുന്നവര്‍ക്കു 10,000 ദിര്‍ഹം പിഴയുണ്ടാകുമെന്നു യുഎഇ പബ്ലിക് പ്രോസിക്യൂഷന്. ക്വാറന്റീന് നിയമം കര്‍ശനമായി പാലിക്കാനാണു സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും സ്മാര്‍ട് വാച്ച് ധരിപ്പിക്കുന്നത്.
ഒമാനിലേക്കുള്ള യാത്രക്കാര്‍ക്ക് ഏത് ഹോട്ടലുകളും ക്വാറന്റൈന് വേണ്ടി ബുക്ക് ചെയ്യാം. അല്ലെങ്കില്‍ റിലീഫ് ആന്റ് ഓപറേഷന്‍സ് സെന്റര്‍ തയാറാക്കിയ പട്ടികയിലെ ഹോട്ടലുകള്‍ ബുക്ക് ചെയ്യണം. ഏഴ് രാത്രിയിലെ ബുക്കിങ് രേഖകള്‍ ഉണ്ടെങ്കിലെ വിമാനത്തില്‍ ബോര്‍ഡിങ് അനുവദിക്കുകയുള്ളൂ. ഭൂരിപക്ഷം ഹോട്ടലുകളും പൈസ ഈടാക്കിയ ശേഷമാണ് ബുക്കിങ് അനുവദിക്കുന്നത്.
ഖത്തറില്‍ ഇന്നു മുതല്‍ ഹോട്ടല്‍ ക്വാറന്റീന് വ്യവസ്ഥകളില്‍ ഇളവുകളില്ല. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവര്ക്കും ഇന്നു മുതല്‍ ഹോട്ടല്‍ ക്വാറന്റീന് നിര്‍ബന്ധം. ഇന്ത്യയില്‍ നിന്നെത്തുന്നവരും ഇനി ഹോട്ടല്‍ ക്വാറന്റീനില്‍ തന്നെ കഴിയണം.
ബ്രിട്ടനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നവരില്‍ കൊവിഡ് നെഗറ്റീവ് ആകുന്നവര്‍ക്ക് ഇളവ്. ഏഴുദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിര്‍ബന്ധിത ക്വാറന്റീന് എന്ന വ്യവസ്ഥ ഒഴിവാക്കി. നെഗറ്റീവായവര്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് നിര്‍ദേശം.
വിദേശങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്ക്കും ഇത് ബാധകമാകും. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് പിസിആര്‍ പരിശോധനയ്ക്കു വിധേയമായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്ക് മാത്രമാകും ബ്രിട്ടനിലേക്ക് യാത്രയ്ക്ക് അനുമതിയുണ്ടാകുക.
നിലവില്‍ 17 രാജ്യക്കാര്‍ക്ക് അബുദാബിയില്‍ എത്തിയാല്‍ 10 ദിവസത്തെ ക്വാറന്റീന് ആവശ്യമില്ല. എന്നാല്‍ യാത്രയ്ക്കു 96 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. രാജ്യത്ത് എത്തുന്നവരെ വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനയ്ക്കു വിധേയമാക്കും. ഫലം വരുന്നതുവരെ സന്ദര്‍ശകര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണം.