കോവിഡ് രോഗവ്യാപനത്തെത്തുടർന്നു ലോക് ഡൗണിൽ നടപ്പിലാക്കിയ വര്‍ക്ക് ഫ്രം ഹോം നിർത്തലാക്കുന്നു. വര്‍ക്ക് ഫ്രം ഹോം തിരഞ്ഞെടുത്ത ലക്ഷക്കണക്കിന് ജോലിക്കാരോട് ഓഫീസുകളിലേക്ക് മടങ്ങാൻ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ വീടുകളിലിരുന്നായിരുന്നു പല സര്‍ക്കാര്‍ ജീവനക്കാരും ജോലി ചെയ്തിരുന്നത്. ഇത് അവസാനിപ്പിച്ച് ഓഗസ്റ്റ് 30ന് ഞായറാഴ്ച മുതല്‍ ജോലി സ്ഥലങ്ങളിലെത്തി ജോലി തുടരണമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി ആവശ്യപ്പെട്ടു.
ദുബായിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വീട്ടില്‍ നിന്ന് ജോലി ചെയ്താല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശം. 80 ശതമാനം ജീവനക്കാരെ ഇത്തരത്തില്‍ വര്‍ക്ക് അറ്റ് ഹോം സംവിധാനത്തിലേക്ക് മാറ്റണം. സൂപ്പര്‍മാര്‍ക്കറ്റ്, ഗ്രോസറി, ഫാര്‍മസി എന്നിവയില്‍ ജോലിയെടുക്കുന്നവര്‍ക്ക് നിര്‍ദേശം ബാധകമാക്കണമെന്നില്ല.
ബഹ്റൈനില്‍ സര്‍ക്കാരുദ്യോഗസ്ഥരായ അമ്മമാര്‍ക്ക് ജോലി വീട്ടിലിരുന്ന് ചെയ്യാം. കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയാണ് പ്രഖ്യാപനം നടത്തിയത്. ഇത് പ്രകാരം സര്‍ക്കാര്‍ മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഉദ്യോഗസ്ഥരായ വനിതകള്‍ക്ക് ഇനി വീടുകളില്‍ തന്നെ ജോലി ചെയ്യാം. മാതൃദിനത്തോടനുബന്ധിച്ചാണ് വനിതകള്‍ക്കായി രാജാവിന്റെ പ്രഖ്യാപനം.
രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരില്‍ 80 ശതമാനം പേരും ഈ മാസം 22 മുതല്‍ വീട്ടില്‍ ഇരുന്നു ജോലി ചെയ്താല്‍ മതിയെന്ന് മന്ത്രിസഭാ നിര്‍ദേശം. 20 ശതമാനം പേര് മാത്രം ഓഫീസില്‍ എത്തിയാല്‍ മതി. 22 മുതല്‍ രണ്ടാഴ്ചത്തേക്കാണ് തീരുമാനം.