
കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ വീടുകളിലിരുന്നായിരുന്നു പല സര്‍ക്കാര്‍ ജീവനക്കാരും ജോലി ചെയ്തിരുന്നത്. ഇത് അവസാനിപ്പിച്ച് ഓഗസ്റ്റ് 30ന് ഞായറാഴ്ച മുതല്‍ ജോലി സ്ഥലങ്ങളിലെത്തി ജോലി തുടരണമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി ആവശ്യപ്പെട്ടു.
രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് ഹാജര്‍ രേഖപ്പെടുത്തുന്നതിന് വിരലടയാള പഞ്ചിംഗ് സംവിധാനം ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടരും. രോഗം പടര്‍ന്നുപിടിക്കാന്‍ സാധ്യത കൂടിയ വിഭാഗങ്ങളില്‍പെട്ട ജീവനക്കാരെ ജോലി സ്ഥലങ്ങളില്‍ ഹാജരാകാന്‍ അനുവദിക്കരുത് എന്നും നിര്‍ദേശമുണ്ട്.
കൊറോണ വ്യാപനം തടയുന്ന പ്രതിരോധ നടപടികള്‍ അടങ്ങിയ പ്രോട്ടോകോളുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കര്‍ശനമായി പാലിക്കണം. വീട്ടിലിരുന്ന് ആര്‍ക്കൊക്കെ ജോലി നിര്‍വഹിക്കാമെന്ന കാര്യം നിശ്ചയിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികളെ ചുമതലപ്പെടുത്തുകയും ചെയ്തു. ഓരോ സ്ഥാപനത്തിലേയും ആകെ ജീവനക്കാരുടെ എണ്ണത്തിന്റെ 25 ശതമാനത്തില്‍ കൂടുതല്‍ പേര്‍ക്ക് വീടുകളിലിരുന്ന് ജോലി ചെയ്യാന്‍ അനുവാദമില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.