
ദോഹ: രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരില്‍ 80 ശതമാനം പേരും ഈ മാസം 22 മുതല്‍ വീട്ടില്‍ ഇരുന്നു ജോലി ചെയ്താല്‍ മതിയെന്ന് മന്ത്രിസഭാ നിര്‍ദേശം. 20 ശതമാനം പേര്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതി. 22 മുതല്‍ രണ്ടാഴ്ചത്തേക്കാണ് തീരുമാനം.
മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കോവിഡ് 19 മുന്‍കരുതല്‍ നടപടിയുടെ ഭാഗമാണിത്. അതേസമയം, സൈന്യം, സുരക്ഷ, ആരോഗ്യ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് പുതിയ ഉത്തരവ് ബാധകമല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.